സഗൗരവം പിണറായി; ആവേശക്കടലായി അണികൾ
സഗൗരവം പിണറായി; ആവേശക്കടലായി അണികൾ
Wednesday, May 25, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്ഭവനിൽ നിന്നു സത്യപ്രതിജ്‌ഞാ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതിനെ ശരിവയ്ക്കുന്ന വിധമായിരുന്നു ഇടതുമുന്നണി പ്രവർത്തകരുടെ ആവേശം. സത്യപ്രതിജ്‌ഞ കാണാൻ ഇന്നലെ രാവിലെ മുതൽ സെൻട്രൽ സ്റ്റേഡിയത്തിലേയ്ക്കു വിവിധ ജില്ലകളിൽനിന്ന് ഇടതുമുന്നണി പ്രവർത്തകരുടെ ഒഴുക്കായിരുന്നു. ഉച്ചകഴിഞ്ഞ് ഒരുമണിയോടെ സെൻട്രൽ സ്റ്റേഡിയവും പരിസരവും പ്രവർത്തകരെക്കൊണ്ടു നിറഞ്ഞു. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ശരിക്കും പ്രയാസപ്പെട്ടു. ഇതിനിടെ വില്ലനായി മഴ എത്തിയെങ്കിലും പ്രവർത്തകരുടെ ആവേശത്തെ കെടുത്താനായില്ല.

മൂന്നരയോടെ മെഗാസ്റ്റാർ മമ്മൂട്ടി വരുന്നത് എൽഇഡി സ്ക്രീനുകളിൽ കണ്ടതോടെ നിർത്താതെയുള്ള കരഘോഷമായിരുന്നു സെൻട്രൽ സ്റ്റേഡിയത്തിൽ. മിനിറ്റുകൾക്കുള്ളിൽ സിപിഎമ്മിന്റെ കേരളത്തിലെ ഫിദൽ കാസ്ട്രോ വി.എസ്. അച്യുതാനന്ദൻ എത്തിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. കണ്ണേ..കരളേ..വിഎസേ തുടങ്ങിയ പതിവു മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ പ്രവർത്തകർ സ്വാഗതം ചെയ്തു.

2006–ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ സത്യപ്രതിജ്‌ഞയ്ക്ക് ഉണ്ടായിരുന്നതിനു സമാനമായ ആവേശം തന്നെയാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്‌ഞയ്ക്കും ലഭിച്ചത്. നേതാക്കൾ ഓരോരുത്തരായി സത്യപ്രതിജ്‌ഞാ വേദിയിലേയ്ക്കു വരുമ്പോൾ വലിയ കരഘോഷത്തോടെയാണു പ്രവർത്തകർ അവരെ സ്വീകരിച്ചത്. സത്യപ്രതിജ്‌ഞയ്ക്കായി പിണറായിയും മന്ത്രിമാരും വേദിയിലെത്തിയതോടെ പ്രവർത്തകർ കൂടുതൽ ആവേശത്തിലായി.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കാൻ ഗവർണർ സദാശിവം എഴുന്നേറ്റതോടെ ഇടതുസർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യം സ്റ്റേഡിയത്തിൽ ഉയർന്നു. സംസ്‌ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പിണറായി വിജയനെ സത്യപ്രതിജ്‌ഞയ്ക്കായി ക്ഷണിച്ചതോടെ പ്രവർത്തകരുടെ ആവേശം വാനോളമായി.

ദൃഢപ്രതിജ്‌ഞയ്ക്കു പകരം സഗൗരവം എന്നു പറഞ്ഞാണു പിണറായി സത്യപ്രതിജ്‌ഞ ചെയ്തത്. പതിവുതെറ്റിച്ചുള്ള പിണറായിയുടെ സഗൗരവം എന്ന വാക്കും സദസിനു പുതുമയുള്ളതായി. തുടർന്നു സത്യപ്രതിജ്‌ഞ ചെയ്ത സിപിഎമ്മിന്റെയും സിപിഐയുടെയും മന്ത്രിമാരെല്ലാം ദൃഢപ്രതിജ്‌ഞ ചെയ്യുന്നതിനു പകരം സഗൗരവം പ്രതിജ്‌ഞ ചെയ്യുന്നു എന്നാണു പറഞ്ഞത്. നാലു മണിക്കു തുടങ്ങിയ സത്യപ്രതിജ്‌ഞാ ചടങ്ങ് 4.45–ന് അവസാനിച്ചു. സത്യപ്രതിജ്‌ഞാ ചടങ്ങിനു വലിയ സുരക്ഷയാണു പോലീസ് ഒരുക്കിയത്.

<ആ>മൂന്നു മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്തതു ദൈവനാമത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 16 മന്ത്രിമാർ സഗൗരവം സത്യപ്രതിജ്‌ഞ ചെയ്തപ്പോൾ മൂന്നു മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്‌ഞ ചെയ്തു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ26രമയശിലബോശിശെലേ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സിപിഎമ്മിൽനിന്നുള്ള കെ.ടി. ജലീൽ, കോൺഗ്രസ്– എസിൽനിന്നുള്ള കടന്നപ്പള്ളി രാമചന്ദ്രൻ, ജനതാദൾ പ്രതിനിധി മാത്യു ടി. തോമസ് എന്നിവരാണ് ദൈവ നാമത്തിൽ സത്യപ്രതിജ്‌ഞ ചെയ്തത്.

തുറമുഖ വകുപ്പിന്റെ ചുമതല നല്കിയിട്ടുള്ള കടന്നപ്പള്ളി കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണു വിജയിച്ചത്. തിരുവല്ല യിൽനിന്നാണു മാത്യു ടി. തോമസ് സഭയിൽ എത്തിയത്. തവനൂരിൽനിന്നു വിജയിച്ചാണു ജലീൽ മന്ത്രിസഭയിലേക്ക് എത്തുന്നത്.

<ആ>മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗിക വാഹനങ്ങളായി

തിരുവനന്തപുരം : പുതിയ സർക്കാരിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗിക വാഹനങ്ങളായി. ഒന്ന് – മുഖ്യമന്ത്രി, രണ്ട് – ഇ. ചന്ദ്രശേഖരൻ, മൂന്ന് – മാത്യു ടി. തോമസ്, നാല് – എ.കെ. ശശീന്ദ്രൻ, അഞ്ച് – രാമചന്ദ്രൻ കടന്നപ്പള്ളി, ആറ് – എ.കെ. ബാലൻ, ഏഴ് – ഇ.പി. ജയരാജൻ, എട്ട് – ജി. സുധാകരൻ, ഒമ്പത്– കെ.കെ. ഷൈലജ, പത്ത് – ഡോ. ടി.എം. തോമസ് ഐസക്, 11 – ടി.പി. രാമകൃഷ്ണൻ, 12– അഡ്വ. വി.എസ്. സുനിൽകുമാർ, 14 – പി. തിലോത്തമൻ, 15 – കടകംപള്ളി സുരേന്ദ്രൻ, 16 – എ.സി. മൊയ്തീൻ, 17 – ജെ. മേഴ്സിക്കുട്ടി അമ്മ, 18 – പ്രഫ. രവീന്ദ്രനാഥ്, 19 – അഡ്വ. കെ. രാജു, 20 – ഡോ. കെ.ടി. ജലീൽ<യൃ><യൃ>

<ആ>സത്യപ്രതിജ്‌ഞാദിനത്തിൽ കർമനിരതനായി പിണറായി

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ26ുശിമൃമശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>തിരുവനന്തപുരം: പതിവു ഗൗരവം മുഖത്തുനിന്നു മാറ്റാതെ സത്യപ്രതിജ്‌ഞാ ദിനത്തിലും പിണറായി വിജയൻ കർമനിരതനായിരുന്നു. രാവിലെ പാർട്ടിയുടെ ഫ്ളാറ്റിൽ നിന്നു നേരത്തേതന്നെ എകെജി സെന്ററിലെത്തി. 9.30 ന് മന്ത്രിമാരുടെ പട്ടിക ഗവർണർക്കു നൽകാനുള്ള ഒരുക്കങ്ങളിൽ മുഴുകി. 9.15നു തന്നെ പാർട്ടി ആസ്‌ഥാനത്തു നിന്നും മന്ത്രിമാരുടെ പട്ടികയുമായി രാജ്ഭവനിലേക്ക്. <യൃ><യൃ>ഗവർണർ പി.സദാശിവത്തെ കണ്ടു മന്ത്രിസഭാംഗങ്ങളുടെ പട്ടിക നൽകി. അവിടെനിന്നും തിരികെ എൽഡിഎഫ് യോഗം കൂടാൻ എകെജി സെന്ററിലേക്ക്. യോഗം കഴിഞ്ഞ് അൽപം നേരത്തേ തന്നെ ഊണു കഴിച്ചു. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു പാർട്ടി നേതാക്കളുമായി മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചു ചർച്ച. മൂന്നു മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ എത്താനുള്ള ഒരുക്കങ്ങൾ. സത്യപ്രതിജ്‌ഞയ്ക്കു ശേഷം ഗവർണറുടെ ചായസത്കാരത്തിനായി രാജ്ഭവനിലേക്ക്. അതിനുശേഷം ആദ്യത്തെ മന്ത്രിസഭാ യോഗം ചേരാൻ സെക്രട്ടറിയേറ്റിലെത്തി. മന്ത്രിസഭായോഗ ത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചു. <യൃ><യൃ<യൃ><യൃ>


<ആ>സത്യപ്രതിജ്‌ഞ വീക്ഷിക്കാൻ പ്രമുഖരുടെ നിര

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വീക്ഷിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരുടെ നീണ്ട നിര. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ തന്നെ എല്ലാവരും സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തി.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ26രമയശിലബേുലുീുഹല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സിപിഎം നേതാക്കളായ പ്രകാശ് കാരാട്ടും യെച്ചൂരിയും ഇന്നലെ രാവിലെ തലസ്‌ഥാനത്ത് എത്തിയിരുന്നു. 3.30 ഓടെ ഇവർ സ്റ്റേഡിയത്തിൽ എത്തി.

യുഡിഎഫിനെ പ്രതിനിധീകരിച്ച് ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി. പി.ജെ. ജോസഫ് എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങ് വീക്ഷിക്കാനെത്തി. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, വി.എസ്. അച്യുതാനന്ദൻ, കെ.ആർ. ഗൗരിയമ്മ, ഒ. രാജഗോപാൽ തുടങ്ങിയവരും എത്തിയിരുന്നു.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. മാണി പുതിയിടം, പിഎസ്സി ചെയർമാർ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മധു, ദിലീപ്, ഗായകൻ വേണുഗോപാൽ തുടങ്ങിയവരും ചടങ്ങ് വീക്ഷിച്ചു.

യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ, മെത്രാപ്പോലീത്താമാരായ ഗീവർഗീസ് മാർ കൂറിലോസ്, ജോഷ്വ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ജോസഫ് മാർ ബർണബാസ്, യാക്കോബായ സഭ സെക്രട്ടറി തമ്പു ജോർജ് തുകലൻ, ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ജോൺസ് ഏബ്രഹാം കോന്നാട്ട്, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംബരാനന്ദ, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി തുടങ്ങിയവരും സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്തു.

വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്‌ഞാ ചടങ്ങ് വീക്ഷിക്കുന്നതിനായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ എത്തി.

മന്ത്രിമാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കു സദസിന്റെ മുൻനിരയിൽ തന്നെ പ്രത്യേക ഇരിപ്പിടം ഒരുക്കി യിരുന്നു.

<ആ>മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയൻ: പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം.
ഡോ. ടി.എം. തോമസ് ഐസക്: ധനകാര്യം
ഇ.പി. ജയരാജൻ: വ്യവസായം, കായികം,
സി. രവീന്ദ്രനാഥ്: വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം.
കടകംപള്ളി സുരേന്ദ്രൻ: വൈദ്യുതി, ദേവസ്വം
എ.കെ. ബാലൻ: സാംസ്കാരികം, പിന്നാക്കക്ഷേമം, നിയമം
എ.സി. മൊയ്തീൻ: സഹകരണം, ടൂറിസം
ഡോ. കെ.ടി. ജലീൽ: തദ്ദേശ സ്വയംഭരണം
ടി.പി രാമകൃഷ്ണൻ: എക്സൈസ്, തൊഴിൽ
ജി. സുധാകരൻ: പൊതുമരാമത്ത്, രജിസ്ട്രേഷൻ
ജെ. മേഴ്സിക്കുട്ടിയമ്മ: ഫിഷറീസ്, പരമ്പരാഗത വ്യവസായം
കെ.കെ. ശൈലജ: ആരോഗ്യം, സാമൂഹിക ക്ഷേമം
ഇ. ചന്ദ്രശേഖരൻ: റവന്യൂ
വി.എസ്. സുനിൽകുമാർ: കൃഷി
പി. തിലോത്തമൻ: ഭക്ഷ്യം, പൊതുവിതരണം
കെ. രാജു: വനം
മാത്യു ടി. തോമസ്: ജലവിഭവം
എ.കെ. ശശീന്ദ്രൻ: ഗതാഗതം, ജലഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രൻ: തുറമുഖം, പുരാവസ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.