സർക്കാരിനു വിജയാശംസ നേർന്ന് മാർ ജോർജ് ആലഞ്ചേരി
സർക്കാരിനു വിജയാശംസ നേർന്ന് മാർ ജോർജ് ആലഞ്ചേരി
Wednesday, May 25, 2016 12:49 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും എൽഡിഎഫ് സർക്കാരിനും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിജയാശംസകൾ നേർന്നു.

ജനവിധി നേടിയ എൽഡിഎഫ് സർക്കാരിനു ജനാധിപത്യരീതിയിൽ ജനഹിതം നിറവേറ്റാൻ സാധിക്കട്ടെ. വികസനത്തിന്റെ പാതയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാക്കിയും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും കേരളജനതയുടെ പുരോഗതി സാക്ഷാത്കരിക്കാൻ സർക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു. സാമുദായിക വിഭാഗീയതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും ഭാവിയിൽ സമുദായസൗഹാർദം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനും പുതിയ സർക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ കേരളം ഇതരസംസ്‌ഥാനങ്ങൾക്കും ഒരു മാതൃകയാകട്ടെയെന്നും കർദിനാൾ ആശംസിച്ചു.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വിഷമയമില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിതരണം, മാലിന്യ നിർമാർജനം, കാർഷിക ഉത്പന്നങ്ങൾക്ക് ഉചിതമായ വിലനിർണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, ജനനന്മ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിസ്‌ഥിതി സംരക്ഷണം, സർക്കാർ നടപടികളിലെ സുതാര്യത, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ പുതിയ സർക്കാരിന്റെ മുഖ്യ പരിഗണനകളായിരിക്കുമെന്നു കേരളജനതയോടൊപ്പം പ്രതീക്ഷിക്കുന്നു. മദ്യനയം നടപ്പാക്കുന്നതിൽ എന്തു നടപടിവ്യത്യാസം വന്നാലും അതു മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നതിനും സമ്പൂർണ മദ്യരഹിത ജീവിതശൈലി കേരളത്തിൽ നടപ്പിൽ വരുത്തുന്നതിനും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്നും മാർ ആലഞ്ചേരി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.