മൃതദേഹത്തോട് അനാദരവ്: പരിയാരത്തെ രണ്ടു ജീവനക്കാർ അറസ്റ്റിൽ
Wednesday, May 25, 2016 12:29 PM IST
പരിയാരം: എംബാം ചെയ്യാൻ കൊണ്ടുവന്ന മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ പരിയാരം മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലെ രണ്ടു ജീവനക്കാരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. അലപ്പുഴ സ്വദേശി എസ്.സുനിൽകുമാർ, പേരാവൂർ സ്വദേശി എം.കെ. മനോജ് എന്നിവരെയാണ് എസ്ഐ കെ.എൻ. മനോജ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞിമംഗലം സ്വദേശിനിയായ യുവതിയുടെ മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുവന്നപ്പോൾ നഗ്നശരീരത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന ബന്ധുക്കളുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഫോട്ടോയെടുത്ത സുനിൽകുമാർ ബന്ധുക്കൾ ബഹളംവച്ചപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യപിച്ചിട്ടാണു ജോലിക്കെത്തിയതെന്നു തെളിഞ്ഞതായും പോലീസ് പറഞ്ഞു. ഇരുവരേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.