കത്തോലിക്കാ കോൺഗ്രസ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
Monday, May 23, 2016 1:07 PM IST
<ആ>വിദ്യാഭ്യാസ സ്കോളർഷിപ്പ്

കത്തോലിക്കാ കോൺഗ്രസ് ഗോൾഡൻ ജൂബിലി സ്മാരകമായും, മോൺ. ജോൺ കച്ചിറമറ്റം, അഡ്വ. സിറിയക് കണ്ടത്തിൽ, എം.വി. ഡോമനിക്ക് മണ്ണിപ്പറമ്പിൽ, സി.വി.വർക്കി ചാത്തംകണ്ടം എന്നിവരുടെ സ്മരണയ്ക്കായും ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ.

അപേക്ഷകന്റെ പേര്, വീട്ടുപേര്, രക്ഷകർത്താവിന്റെ പേര്, പഠിക്കുന്ന വിദ്യാലയത്തിന്റെ പേര്, ക്ലാസ് എന്നീ വിവരങ്ങൾ അപേക്ഷയിലുണ്ടായിരിക്കണം. അപേ ക്ഷകന്റെ ഇടവകയിലെ കത്തോ ലിക്കാ കോൺഗ്രസ് ശാഖ പ്രസിഡ ന്റിന്റെ സാക്ഷ്യപത്രവും (ശാഖ ഇല്ലാത്തിടത്ത് ഇടവക വികാരിയുടെ സാക്ഷ്യപത്രം) കഴിഞ്ഞ പബ്ലിക് പരീക്ഷയുടെ മാർക്കുലിസ്റ്റ് കോപ്പി ഉണ്ടായിരിക്കണം. കോളജിൽ പഠിക്കുന്ന ഏതൊരു കത്തോലിക്കാ വിദ്യാർഥിക്കും അപേക്ഷിക്കാം.

മേൽപറഞ്ഞിരിക്കുന്ന അവാർഡുകൾക്കും സ്കോളർഷിപ്പുകൾക്കുമുള്ള അപേക്ഷകൾ ജൂൺ 20നു മുമ്പായി ജനറൽ സെക്രട്ടറി, കത്തോലിക്കാ കോൺഗ്രസ്, കേന്ദ്ര കാര്യാലയം, കഞ്ഞിക്കുഴി, മുട്ടമ്പലംപി.ഒ, കോട്ടയം 686004 എന്ന വിലാസത്തിൽ ലഭിക്കണം.

<ആ>എം.ഒ. ജോൺ ഓലിക്കൽ അവാർഡ്

അരനൂറ്റാണ്ടിലേറെ മതാധ്യാപകരംഗത്ത് സേവനം അനുഷ്ഠിച്ച ഒ.എം. ജോൺ ഓലിക്കലിന്റെ പേരിലുള്ള അവാർഡ് 5001 രൂപയും ബ്രാസിൽ തീർത്ത ഫലകവും. കേരളത്തിലെ സീറോ മലബാർ രൂപതകളിലെ സൺഡേ സ്കൂളുകളിൽ 20 വർഷത്തെയെങ്കിലും സേവന പാരമ്പര്യമുള്ള മതാധ്യാപകരുടെ പേരുകൾ അവാർഡിന് സമർപ്പിക്കാം. രൂപതയിലെ മതാധ്യാപ നത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടർമാർ, വികാരിമാർ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർമാർ, കൂടാ തെ ഏതൊരു വ്യക്‌തിക്കും അവാർഡിന് പേരുകൾ നിർദേശിക്കാം.


നിർദേശിക്കപ്പെടുന്ന വ്യക്‌തിയു ടെ മതബോധനരംഗത്തെ പ്രവർത്തനത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തേണ്ടതും മറ്റു പ്രേക്ഷിത പ്രവർത്തനങ്ങളുടെ വിവരണവും കൂടി സമർപ്പിക്കേണ്ടതാണ്.

<ആ>സിറിയക് കണ്ടത്തിൽ അവാർഡ്

കത്തോലിക്ക കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സിറിയക് കണ്ടത്തിലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്‌തികളുടെ പേര് വ്യക്‌തികൾക്കും, പ്രസ്‌ഥാനങ്ങൾക്കും ശുപാർശ ചെയ്യാം.

<ആ>കത്തോലിക്ക കോൺഗ്രസ് അവാർഡ്

സാമൂഹ്യ സേവനത്തിനും മികച്ച സാഹിത്യകൃതിക്കും, കലാകായികവേദികളിലെ മികച്ച സേവനത്തിനും, ഓരോ അവാർഡുകൾ നൽ കും. മേൽപറഞ്ഞ രംഗങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെ പേരുകൾ നിർദേശിക്കാം. വിശദവിവര ങ്ങൾ കാണിച്ചിരിക്കണം. സാഹിത്യത്തിനുള്ള നോമിനേഷനോടൊപ്പം ബന്ധപ്പെട്ട സാഹിത്യകൃതികളുടെ മൂന്നു കോപ്പികൾ സമർപ്പിച്ചിരിക്ക ണം. 2013 ജനുവരി ഒന്നിനു ശേഷവും 2015 ഡിസംബർ 31ന് മുമ്പ് മുമ്പ് കത്തോലിക്കർ രചിച്ച് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒറിജിനൽ പുസ്തകങ്ങൾ അവാർഡിന് പരിഗണിക്കുകയുള്ളു.

<ആ>അല്മായ പ്രേഷിതൻ അവാർഡ്

മിഷൻലീഗ് സ്‌ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ പേരിൽ ഈ നൂറ്റാണ്ടിലെ മികച്ച അൽമായ പ്രേഷിതന് ഏർപ്പെടുത്തിയിരിക്കുന്നത്. അൽമായ പ്രേഷിത രംഗത്ത് സേവനം അനുഷ്ഠിക്കുന്ന അൽമായരുടെ പേരുകൾ നിർദേശിക്കാവുന്നതാണ്. 5000 രൂപയും ബ്രാസിൽ തീർത്ത ഫലകവുമാണ് അവാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.