നിയമസഭാ സമ്മേളനം ജൂണിൽ ചേരും
നിയമസഭാ സമ്മേളനം ജൂണിൽ ചേരും
Sunday, May 22, 2016 4:35 PM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത് 25നു സത്യപ്രതിജ്‌ഞയ്ക്കു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗം തീരുമാനിക്കും. ജൂണിൽ തന്നെ നിയമസഭാ സമ്മേളനം ചേരും.

സമ്മേളനം ചേരുമ്പോൾ പ്രോ– ടേം സ്പീക്കറെ നിയോഗിക്കേണ്ടതുണ്ട്. മുതിർന്ന നിയമസഭാംഗമാകും പ്രോ–ടേം സ്പീക്കറാകുക. പ്രോ–ടേം സ്പീക്കറുടെ സാന്നിധ്യത്തിലാകും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും സ്പീക്കറുടെ തെരഞ്ഞെടുപ്പും നടക്കുക.


മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടി നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവത്തെ കാണും. 25നു വൈകുന്നേരമാണു മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നിശ്ചയിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.