പുറ്റിംഗൽ: ഒരാൾ കൂടി കീഴടങ്ങി
Tuesday, May 3, 2016 1:06 PM IST
കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളിൽ ഒരാൾ കൂടി കീഴടങ്ങി. കുറുമണ്ടൽ സ്വദേശി എസ്. അനിൽ കുമാറാണ് ഇന്നലെ ഉച്ചയോടെ കൊല്ലം ആശ്രാമത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. ഇയാളെ പിന്നീട് പരവൂരിലെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ എത്തിച്ചു. ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കും.

അതേസമയം ഈ കേസിൽ അറസ്റ്റിലായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എസ്. പ്രേംലാൽ, സുധീർ ചെല്ലപ്പൻ, അനൗൺസർ ടി. എസ്. ലൗലി എന്നിവരെ പരവൂർ കോടതി രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘം ഇവരെ വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.