എല്ലാം ദൈവാനുഗ്രഹം: മോൺ. കുര്യൻ വയലുങ്കൽ
എല്ലാം ദൈവാനുഗ്രഹം: മോൺ. കുര്യൻ വയലുങ്കൽ
Tuesday, May 3, 2016 12:52 PM IST
കോട്ടയം: ദൈവം നൽകിയ വലിയ അനുഗ്രഹമാണു തനിക്കു ലഭിച്ച മെത്രാൻ പദവിയെന്നും നന്ദി നിറഞ്ഞ ഹൃദയത്തോടെ അജഗണങ്ങളെ നയിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശം ഹൃദയത്തിൽ സ്വീകരിക്കുകയാണെന്നും മോൺ. കുര്യൻ വയലുങ്കൽ.

ആർച്ച്ബിഷപ്പായി ഉയർത്തി പാപുവാന്യുഗിനിയിലെ വത്തിക്കാൻ സ്‌ഥാനപതിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച മോൺ. കുര്യൻ വയലുങ്കൽ ഈജിപ്തിൽനിന്നു ദീപികയോടു സംസാരിക്കുകയായിരുന്നു.

‘എങ്കിലും വിജ്‌ഞാനികളെ ലജ്‌ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷൻമാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്‌തരായവരെ ലജ്‌ജിപ്പിക്കാൻ ലോകദൃഷ്‌ടിയിൽ അശക്‌തരായവരെയും‘ ( 1 കൊറി. 27) എന്ന വചനമാണു തന്റെ പൗരോഹിത്യ ജീവിതത്തിന്റെ അടിസ്‌ഥാനം. മാതാപിതാക്കളായ എം.സി. മത്തായിയുടെയും അന്നമ്മയുടെയും തീക്ഷ്ണമായ പ്രാർഥനയും അടിയുറച്ച ദൈവ വിശ്വാസവുമാണ് തന്നെ പൗരോഹിത്യ ശുശ്രൂഷയിലേക്കു നയിച്ചത്.


വത്തിക്കാൻ നൂൺഷ്യോ എന്ന നിലയിൽ സുപ്രധാനമായ ചുമതലയാണു മാർപാപ്പ എന്നെ ഏൽപ്പിച്ചിരിക്കുന്നത്. കോട്ടയം അതിരൂപതയ്ക്കും ക്നാനായ സമുദായത്തിനും ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നു മോൺ. കുര്യൻ വയലുങ്കൽ പറഞ്ഞു. എന്നാൽ, അവിടുന്ന് എന്നോട് അരുളിച്ചെയ്തു നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്‌തി പൂർണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്‌തി എന്റെ മേൽആവസിക്കേണ്ടതിനു ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചും പ്രശംസിക്കും. (2 കൊറി. 12–9) എന്ന ബൈബിൾ വാചകത്തിലധിഷ്ഠിതമായിരിക്കും തന്റെ മേൽപ്പട്ട ശുശ്രൂഷയെന്നും മോൺ. കുര്യൻ വയലുങ്കൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.