കോൺഗ്രസ്– ബിജെപി ഒത്തുകളി തിരിച്ചറിയണം: യെച്ചൂരി
കോൺഗ്രസ്– ബിജെപി ഒത്തുകളി തിരിച്ചറിയണം: യെച്ചൂരി
Monday, May 2, 2016 12:57 PM IST
പാലക്കാട്: കോൺഗ്രസിന്റെയും ബിജെപിയുടെയും ഒത്തുകളി തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തിനു കേരളത്തിൽ വൻവിജയം നല്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പു റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ നിയമസഭയിൽ കൊണ്ടുവരാനാണു കേരളത്തിൽ കോൺഗ്രസ് ശ്രമിക്കുന്നത്. നിയമസഭയിൽ ബിജെപി പ്രതിനിധി വന്നാൽ അതു മോദിക്കു പിന്തുണ നല്കുന്നതിനു തുല്യമാണ്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തു വർഗീയ ധ്രുവീകരണവും ന്യൂനപക്ഷങ്ങൾക്കുനേരേ സംഘടിത ആക്രമണവും സാധാരണക്കാരന്റെ ഉപജീവനം ഇല്ലാതാക്കലുമാണു നടക്കുന്നത്. ജനാധിപത്യ, മതേതര രാഷ്ട്രത്തിനുപകരം ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രമാണു മോദി ലക്ഷ്യമിടുന്നത്–യെച്ചൂരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.