കെ.എസ്. ജെയിൻ ചുമതലയേറ്റു
കെ.എസ്. ജെയിൻ  ചുമതലയേറ്റു
Monday, May 2, 2016 12:41 PM IST
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജറായി (എഡിആർഎം) കെ.എസ്. ജെയിൻ ചുമതലയേറ്റു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ചീഫ് പ്രൊഡക്ഷൻ മാനേജരായി സ്‌ഥലംമാറ്റം ലഭിച്ച പി. മഹേഷിന്റെ ഒഴിവിലേക്കാണ് ഈ നിയമനം. ഐഐടി റൂർഖിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക് നേടിയിട്ടുള്ള ജെയിൻ ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് 1988 ബാച്ച് ഉദ്യോഗസ്‌ഥനാണ്. പേരാമ്പൂർ കോച്ച് ഫാക്ടറിയിൽ ചീഫ് വർക്ക്ഷോപ്പ് എൻജിനിയറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.