തർക്കം തീർന്നു; കെ. മുരളീധരന്റെ പത്രിക സ്വീകരിച്ചു
Saturday, April 30, 2016 2:07 PM IST
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി കെ. മുരളീധരന്റെ പത്രിക വരണാധികാരി തർക്കത്തിനൊടുവിൽ സ്വീകരിച്ചു. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ കെ.മുരളീധരൻ മറച്ചുവച്ചതായി ആരോപിച്ചു ബിജെപി തർക്കം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു.

ജനപ്രിയ കമ്പനിയിൽനിന്ന് മുരളീധരൻ 2.39 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ഇക്കാര്യം പത്രികയിൽ ബാധ്യതയായി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണു ബിജെപി ആരോപിച്ചത്. ജനപ്രിയയ്ക്ക് വാടക ഇനത്തിൽ 16 ലക്ഷം രൂപ കിട്ടുന്നതായും ഇതു മറച്ചുവച്ചതായും അവർ ആരോപിച്ചു. എന്നാൽ, ബിജെപിയുടെ പരാതി തള്ളുകയും കെ. മുരളീധരന്റെ പത്രിക സ്വീകരിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.