അമ്പലമേട് ഭാരത്ഗ്യാസ് പ്ലാന്റിലെ സമരം ഒത്തുതീർന്നു
Friday, April 29, 2016 1:07 PM IST
കൊച്ചി: ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) അമ്പലമേട് ഭാരത്ഗ്യാസ് എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ ലോഡിംഗ് വിഭാഗത്തിൽ താത്ക്കാലിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ട് മൂന്നു ദിവസം മുൻപ് ആരംഭിച്ച സമരം ഒത്തുതീർപ്പായി. ഇന്നലെ കാക്കനാട് ലേബർ ഓഫീസിൽ കേന്ദ്ര ലേബർ ഓഫീസറുടെ നേതൃത്വത്തിൽ സിഐടിയു, ഐഎൻടിസിയു പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. പ്ലാന്റിന്റെ പ്രവർത്തനം മേയ് രണ്ടിനു പുനരാരംഭിക്കും.

പ്ലാന്റിൽ 30 ലോഡിംഗ് തൊഴിലാളികളാണുള്ളത്. ഇതിൽ നാലു തൊഴിലാളികളുടെ കുറവു വന്നപ്പോൾ കമ്പനി നടത്തിയ താത്ക്കാലിക നിയമനത്തിൽ നിന്നാണ് പ്രശ്നങ്ങൾക്കു തുടക്കം. തങ്ങളുടെ പ്രതിനിധികളെ നിയമിക്കാൻ ആവശ്യപ്പെട്ട് ഇരുവിഭാഗവും കത്തു നൽകിയിരുന്നു. സിഐടിയു വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് നിയമിച്ചതെന്ന് ആരോപിച്ചാണ് ഐഎൻടിയുസി സമരം ആരംഭിച്ചത്. അടുത്ത മൂന്നു മാസത്തിനകം വരുന്ന ഒഴിവുകളിൽ ഐഎൻടിയുസി നിർദേശിക്കുന്നവരെയും നിയമിക്കാമെന്ന ഉറപ്പിലാണ് സമരം ഒത്തുതീർപ്പായത്. ഇവിടെ ലോഡിംഗ്, അൺലോഡിംഗ് വിഭാഗത്തിൽ ഐഎൻടിയുസി യൂണിയൻ ഇല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.