മഴക്കുറവ് 58 ശതമാനം
Thursday, April 28, 2016 1:31 PM IST
കോട്ടയം: കേരളത്തിൽ ഏപ്രിൽ 27 വരെ വേനൽമഴയിലെ കുറവ് 58 ശതമാനം. 125.5 മില്ലിമീറ്റർ കിട്ടേണ്ട സ്‌ഥാനത്ത് ലഭിച്ചത് 52.2 മില്ലിമീറ്റർ മഴ.

കാസർഗോഡ് ജില്ലയിൽ ഒരുമില്ലിമീറ്ററിന്റെ പത്തിലൊന്നു മഴയേ ലഭിച്ചുള്ളൂ. കണ്ണൂരിൽ മാർച്ച് ഒന്നുമുതൽ ലഭിച്ചത് 1.8 മില്ലിമീറ്റർ മഴ. വിവിധ ജില്ലകളിലെ മഴക്കുറവ് (ശതമാനം) ചുവടെ:

കാസർഗോഡ് 99, കണ്ണൂർ 97, വയനാട് 64, കോഴിക്കോട് 59, മലപ്പുറം 93, പാലക്കാട് 93, തൃശൂർ 49, എറണാകുളം 64, ഇടുക്കി 63, കോട്ടയം 19, ആലപ്പുഴ 58, പത്തനംതിട്ട 31, കൊല്ലം 45, തിരുവനന്തപുരം 44.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.