സ്കൂൾ പാഠപുസ്തക വിതരണം: വിശദാംശം ഐടി*സ്കൂൾ വെബ്സൈറ്റിൽ
Thursday, April 28, 2016 11:40 AM IST
തിരുവനന്തപുരം: ഒന്നു മുതൽ 10 വരെയുളള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നത് സംബന്ധിച്ചുളള വിശദാംശം ഐടി*സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജില്ലാ സർക്കാർ /എയ്ഡഡ് സ്കൂൾ സൊസൈറ്റി സെക്രട്ടറിമാർ തങ്ങൾക്ക് ലഭ്യമായ പാഠപുസ്തകങ്ങളുടെ വിവരം ഐടി*സ്കൂൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് സ്കൂൾ പ്രഥമാധ്യാപകർക്ക് ഉടൻ തന്നെ വിതരണം ചെയ്യണം.

അംഗീകാരമുളള അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 10 വരെയുളള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അവർ നേരത്തെ ഇൻഡന്റ് നൽകിയ പ്രകാരമുളള എണ്ണത്തിനനുസരിച്ചുളള വിലയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് പാഠപുസ്തക ഓഫീസർ, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറത്തക്ക വിധത്തിൽ എടുത്ത് പാഠപുസ്തക ഓഫീസിൽ മുൻ വർഷത്തെപ്പോലെ സമർപ്പിക്കണം.


സംസ്‌ഥാന പാഠപുസ്തക ഓഫീസറുടെ റിലീസ് ഓർഡർ സ്കൂളിൽ ലഭ്യമാകുന്ന മുറയ്ക്ക് കെബിപിഎസിന്റെ ജില്ലാ ക്ലബുകളിൽ നിന്നും ഏറ്റുവാങ്ങണം. പാഠപുസ്തകങ്ങൾക്ക് ഇ–ട്രഷറി സംവിധാനം ഒഴിവാക്കിയിരിക്കുകയാണെന്ന് സംസ്‌ഥാന പാഠപുസ്തക ഓഫീസർ അറിയിച്ചു. പാഠപുസ്തക ഇൻഡന്റ് നാളിതുവരെ സമർപ്പിക്കാൻ കഴിയാതിരുന്ന ഗവൺമെന്റ് /എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് സ്കൂളുകൾക്ക് ഇന്നുതന്നെ ഐടി* സ്കൂൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണെന്നും പാഠപുസ്തക ഓഫീസർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.