മുന്‍ എംപി മെയില്‍ നഴ്സിനെ മര്‍ദിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം
Friday, February 12, 2016 12:01 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ സിപിഎം സംഘം പുരുഷനഴ്സിനെ മര്‍ദിച്ചെന്നു പരാതി. സംഭവത്തെ തുടര്‍ന്നു ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ആശുപത്രിയിലെ പുരുഷ നഴ്സ് തൊടുപുഴ കുഴിപ്ളാക്കല്‍ വീട്ടില്‍ കെ.പി പ്രശാന്ത്(27) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗവ. വിക്ടോറിയ കോളജില്‍ സംഘട്ടനത്തില്‍ പരിക്കുകളുമായെത്തിയ ഒരു എസ്എഫ്ഐ വിദ്യാര്‍ഥിക്കൊപ്പം മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ കാഷ്വാലിറ്റിയിലേക്ക് ഇടിച്ചുകയറിയതാണ് പ്രശ്നത്തിനു തുടക്കം. പരിക്കേറ്റവര്‍ക്കു അടിയന്തിരചികിത്സ നല്‍കിക്കൊണ്ടിരിക്കെ തീരെ ഇടുങ്ങിയ കാഷ്വാലിറ്റി മുറിയിലേക്ക് സിപിഎം സംഘം കടന്നുചെല്ലുകയായിരുന്നു. രോഗിക്കൊപ്പം ഒരാള്‍ മാത്രമേ നില്‍ക്കാവൂ, മറ്റുള്ളവര്‍ പുറത്തുപോകണമെന്നു സ്റാഫ് നഴ്സ് പ്രശാന്ത് എന്‍.എന്‍. കൃഷ്ണദാസിനോടു പറഞ്ഞതാണ് പ്രകോപനമായത്.


അടിയന്തരശുശ്രൂഷയ്ക്ക് വിധേയമാക്കിയ പ്രശാന്തിനെ വാര്‍ഡിലേക്കു മാറ്റി. ടൌണ്‍ സൌത്ത് പോലീസ് കൃഷ്ണദാസിനും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.