രാഹുല്‍ ഗാന്ധി എ.സി. ജോസിന്റെ വീട്ടിലെത്തി
രാഹുല്‍ ഗാന്ധി എ.സി. ജോസിന്റെ വീട്ടിലെത്തി
Thursday, February 11, 2016 12:52 AM IST
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസിന്റെ വസതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തി. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടര യോടെ ഇടപ്പള്ളിയിലെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധി 20 മിനിറ്റോളം അവിടെ ചെലവിട്ടു. ബന്ധുക്കളെ ആശ്വസിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണു രാഹുല്‍ ഗാന്ധി എത്തിയത്.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രസംഗങ്ങള്‍ ജോസ് തര്‍ജിമ ചെയ്തിരുന്ന ചിത്രങ്ങള്‍ രാഹുല്‍ കൌതുകപൂര്‍വം വീക്ഷിച്ചു.


കേരള വിദ്യാര്‍ഥി യൂണിയന്റെ പ്രഥമ പ്രസിഡന്റായിരുന്ന എ.സി. ജോസിന്റെ രാഷ്ട്രീയ സംഭാവനകള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു സഹായകരമായിരുന്നെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു. എ.സി. ജോസിന്റെ ഭാര്യ പ്രഫ. ലീലാമ്മ ജോസ്, മക്കളായ സുനില്‍ ജേക്കബ് ജോസ്, സലിം ജോസ് എന്നിവരെ സാന്ത്വനിപ്പിച്ചു. തിരുവനന്തപുരത്തെ പരിപാടികള്‍ക്കു ശേ ഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി, അവിടെനിന്നു നേരേ എ.സി. ജോസിന്റെ വസതിയിലേക്കാണു വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.