മുഖ്യമന്ത്രിക്കു മൂന്നരക്കോടി രൂപ നല്കിയെന്നു ബിജു രാധാകൃഷ്ണന്‍
മുഖ്യമന്ത്രിക്കു മൂന്നരക്കോടി രൂപ നല്കിയെന്നു ബിജു രാധാകൃഷ്ണന്‍
Tuesday, February 9, 2016 12:15 AM IST
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു മൂന്നരക്കോടി രൂപ കൈമാറിയിരുന്നുവെന്ന് സോളാര്‍കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. തുകകൈമാറിയത് പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചും തൃശൂര്‍ രാമനിലയത്തിലും വച്ചാണെന്നും ബിജു പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ബിജു. മുഖ്യമന്ത്രിക്കു മൂന്നരക്കോടി രൂപ നല്കിയെന്ന് സോളാര്‍ കമ്മീഷനില്‍ സരിത എസ്. നായര്‍ മൊഴി നല്കിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് സരിതയുടെ മൊഴി ശരിവയ്ക്കുംവിധത്തില്‍ ബിജു പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.