ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ സാധാരണനിലയില്‍
Tuesday, February 9, 2016 12:38 AM IST
തിരുവനന്തപുരം: എറണാകുളത്തു നടന്നു വന്നിരുന്ന സിഗ്നല്‍ ട്രാക്ക് നവീകരണങ്ങള്‍ പൂര്‍ത്തിയായി. എല്ലാ പാസഞ്ചര്‍ ട്രെയിനുകളും ഹൃസ്വദൂര എക്സ്പ്രസ് ട്രെയിനുകളും ഇന്നു മുതല്‍ സാധാരണ പോലെ സര്‍വീസ് നടത്തും.

കോട്ടയം വഴി തിരിച്ചുവിട്ട നേത്രാവതി, ഗോരക്പൂര്‍- തിരുവനന്തപുരം, അമൃത്സര്‍-കൊച്ചുവേളി, ഇന്‍ഡോര്‍- കൊച്ചുവേളി, കൊച്ചുവേളി- അമൃത്സര്‍ ട്രെയിനുകള്‍ അനുബന്ധ ജോലികള്‍ക്കായി ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കോട്ടയം വഴി തന്നെ ഓടും. അതുപോലെ വേണാട്, കേരള എക്സ്പ്രസുകള്‍ എറണാകുളം ജംഗ്ഷനില്‍ കയറില്ല. എന്നാല്‍, എറണാകുളത്തു നിന്നുള്ള മെമു സര്‍വീസുകളും രാവിലെ 11.30ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന കായംകുളം പാസഞ്ചര്‍, വൈകിട്ട് അഞ്ചിന് കായംകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ ട്രെയിനുകളും ഇന്നും നാളെയും സര്‍വീസ് നടത്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.