കെഎസ്ആര്‍ടിസി: കരാര്‍ ഒപ്പിട്ടു
Saturday, February 6, 2016 12:54 AM IST
തിരുവനന്തപുരം: കെടിഡിഎഫ്സി യില്‍ നിന്നു കെഎസ്ആര്‍ടിസി ഉയര്‍ന്ന പലിശ നിരക്കില്‍ ഹ്രസ്വകാലത്തേയ്ക്ക് എടുത്തിട്ടുള്ള വായ്പകള്‍ കുറഞ്ഞ പലിശ നിരക്കിലും ദീര്‍ഘകാല തിരിച്ചടവ് വ്യവസ്ഥയിലും ഒമ്പത് വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പയായി മാറുന്നതിന്റെ ധാരണപത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഒപ്പിട്ടു.

പലിശ നിരക്ക് കുറഞ്ഞതിലൂടെ പ്രതിവര്‍ഷം 32.5 കോടി രൂപ പലിശ ഇനത്തില്‍ ലാഭം നേടുവാന്‍ സാധിക്കും. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഗതാഗത സെക്രട്ടറി എം. ശിവകുമാര്‍, മുന്‍ സെക്രട്ടറി ഡോ. എം. ഗോപാലമേനോന്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍മാരായ ബാദല്‍ദാസ്, ആദി കേശവന്‍, കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായ ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ സുധാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.