ഖേദപ്രകടനം നടത്തിയാലും വെള്ളാപ്പള്ളിക്കെതിരായ കേസ് പിന്‍വലിക്കേണ്ടതില്ല: പിണറായി
ഖേദപ്രകടനം നടത്തിയാലും വെള്ളാപ്പള്ളിക്കെതിരായ കേസ് പിന്‍വലിക്കേണ്ടതില്ല: പിണറായി
Wednesday, December 2, 2015 12:56 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഖേദപ്രകടനം നടത്തിയാലും കേസ് പിന്‍വലിക്കേണ്ടതില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഖേദപ്രകടനവും കേസും തമ്മില്‍ ഒരു ബന്ധവുമില്ല. ഖേദം വേറെ, കേസ് വേറെ. പറഞ്ഞതു തെറ്റായെന്ന് വെള്ളാപ്പള്ളിക്കു ബോധ്യപ്പെട്ടാല്‍ അത്രയും നന്ന്. ഇതാദ്യമായല്ല വെള്ളാപ്പള്ളി ഇത്തരം വിഷലിപ്തമായ പ്രസ്താവന നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയാണ് വെള്ളാപ്പള്ളി നടേശന്‍. നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.