പാറ്റൂര്‍ ഭൂമി: മുഖ്യമന്ത്രിക്കെതിരേ വി.എസിന്റെ ഹര്‍ജി
പാറ്റൂര്‍ ഭൂമി: മുഖ്യമന്ത്രിക്കെതിരേ വി.എസിന്റെ ഹര്‍ജി
Tuesday, December 1, 2015 12:40 AM IST
തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്നലെ രാവിലെ കോടതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ഈ മാസം 30നു പരിഗണിക്കും. ജലവിഭവ വകുപ്പിന്റെയും വിജിലന്‍സിന്റെയും മന്ത്രിമാരെ ഫയല്‍ കാണിക്കാതെ മുഖ്യമന്ത്രി പാറ്റൂര്‍ കേസിലെ ഫയലില്‍ ഒപ്പിട്ടതു നേരത്തേ വിവാദമായിരുന്നു. മുഖ്യമന്ത്രിയെ പ്രതിചേര്‍ത്തു കേസെടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേയും വി.എസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.


പാറ്റൂരില്‍ തനിക്കു ഫ്ളാറ്റ് ഇല്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പാറ്റൂരില്‍ തനിക്കു ഫ്ളാറ്റ് ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ നാലരക്കൊല്ലമായി പ്രതിപക്ഷ നേതാവ് എനിക്കെതിരെ ഒത്തിരി സ്ഥലത്ത് പോയി ആരോപണം ഉന്നയിച്ചു. ഒരിടത്തും ക്ളച്ച് പിടിച്ചില്ല. പാറ്റൂരില്‍ എനിക്കു ഫ്ളാറ്റ് ഇല്ല: മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.