പിണറായിയുടെ യാത്ര വിഭാഗീയതയ്ക്കു തെളിവെന്നു ചെന്നിത്തല
പിണറായിയുടെ യാത്ര വിഭാഗീയതയ്ക്കു തെളിവെന്നു ചെന്നിത്തല
Monday, November 30, 2015 1:02 AM IST
കോഴിക്കോട്: പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായതുകൊണ്ടാണു സിപിഎമ്മിന്റെ കേരളയാത്ര പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണനിലയില്‍ ഇത്തരം യാത്ര നയിക്കേണ്ടതു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആണ്.

എന്നാല്‍, പിബി അംഗം യാത്ര നയിക്കുമെന്നാണു തീരുമാനം. സിപിഎമ്മിലെ വിഭാഗീയത എത്രത്തോളം രൂക്ഷമാണെന്നാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു പല പോളിറ്റ് ബ്യൂറോ അംഗങ്ങളുണ്ടായിട്ടും പിണറായിയെ നായകനാക്കിയതിലും ദുരൂഹതയുണ്െടന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.