വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
Saturday, November 28, 2015 12:55 AM IST
ആലപ്പുഴ: വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ കളര്‍കോട് മാടത്തിങ്കല്‍ മോഹനന്റെ ഭാര്യ വിശ്വലക്ഷ്മിയാണ് മരിച്ചത്. കഴിഞ്ഞ 24നു രാവിലെ ആറോടെ കളര്‍കോട് ബ്ളോക്കു ജംഗ്ഷനു സമീപമായിരുന്നു അപകടം. പതിയാകുളങ്ങര ക്ഷേത്രദര്‍ശനത്തിനായി പോവുകയായിരുന്ന ഇവരെ ഏതോ വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍ ഇവരുടെ നട്ടെല്ലും വാരിയെല്ലും തകരുകയും രണ്ടുകാലുകളും ഒടിയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററില്‍ ആയിരുന്ന വിശ്വലക്ഷ്മി ഇന്നലെ വൈകുന്നേരം അഞ്ചോടെ മരിക്കുകയായിരുന്നു. ആംഗന്‍വാടി ഹെല്‍പ്പറായിരുന്നു. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.