ഓണ്‍ലൈന്‍ പെണ്‍വാണിഭം മുഖ്യപ്രതിയെ തെളിവെടുപ്പിനു പട്ടണക്കാട്ടും കൊണ്ടുവന്നു
Saturday, November 28, 2015 12:29 AM IST
തുറവൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി അച്ചായനെന്നു വിളിക്കുന്ന ജോഷി ജോസഫിനെ തെളിവെടുപ്പിനായി പട്ടണക്കാട് കൊണ്ടുവന്നു. പട്ടണക്കാട് പഞ്ചായത്ത് ഓഫീസിനു പിന്‍വശത്തുള്ള, ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഇന്നലെ ഉച്ചയോടെ സൈബര്‍ പോലീസ് സംഘമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

മാസത്തിലൊരിക്കല്‍ ഇയാളോ ഇയാളുടെ മകനോ ഒരു സ്ത്രീയോ മാത്രമേ ഇവിടെ വരാറുള്ളുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഇവിടെ താമസിക്കാറില്ലന്നും നാട്ടുകാര്‍ പറഞ്ഞു. എറണാകുളത്തുനിന്നും പിടിച്ചെടുത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഇയാളുടെ കാര്‍ തെളിവെടുപ്പിനായി സൈബര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.