മഹാകവി കട്ടക്കയം അനുസ്മരണവും അക്ഷര ശ്ളോകമത്സരവും
Saturday, November 28, 2015 12:27 AM IST
പാലാ: കട്ടക്കയം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ 79-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു 29 ന് പാലാ സെന്റ് വിന്‍സെന്റ് മൊണാസ്ററി ഹാളില്‍ മഹാകവിയുടെ അനുസ്മരണവും കട്ടക്കയം ചെറിയാന്‍ മാപ്പിള സ്മാരക സുവര്‍ണമുദ്രയ്ക്കു വേണ്ടിയുള്ള അഖിലകേരള അക്ഷരശ്ളോക മത്സരവും നടത്തും. രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 9.30ന് മത്സരങ്ങള്‍ നടത്തും. മഹാകവി കട്ടക്കയത്തിന്റെ ശ്രീയേശുവിജയം മഹാകാവ്യത്തിലെ 22, 23, 24 സര്‍ഗങ്ങളിലെ ഏറ്റവും കൂടുതല്‍ ശ്ളോകങ്ങള്‍ ചൊല്ലുന്ന ഓരോ വിഭാഗത്തിലെയും രണ്ടു പേര്‍ക്കു വീതം പോത്സാഹന സമ്മാനങ്ങള്‍ നല്‍കും. എല്‍പി, യുപി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം.


ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം സെന്റ് വിന്‍സെന്റ് ആശ്രമം പ്രയോര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം രക്ഷാധികാരി തോമസ് കട്ടക്കയം അധ്യക്ഷത വഹിക്കും. ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അനുസ്മരണപ്രഭാഷണം നടത്തും. കവി എന്‍.കെ. ദേശം, പ്രഫ. സി.ജെ. സെബാസ്റ്യന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. കോ-ഓര്‍ഡിനേറ്റര്‍ എന്‍. മോഹനന്‍നായര്‍ സ്വാഗതവും ചാര്‍ളി കട്ടക്കയം നന്ദിയും പറയും. ഫോണ്‍: 9447916431, 9995204484.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.