കെപിസിടിഎ നേതൃത്വ പരിശീലന ക്യാമ്പ് 28 മുതല്‍ കണ്ണൂരില്‍
Thursday, November 26, 2015 12:45 AM IST
കണ്ണൂര്‍: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെപിസിടിഎ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് 28, 29 തീയതികളില്‍ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനംചെയ്യുമെന്നു ഭാരവാഹികളായ കെ.വി. ഉണ്ണികൃഷ്ണനും ഡോ. ജയചന്ദ്രന്‍ കീഴോത്തും പത്രസമ്മേളനത്തില്‍ അറിയിച്ചു.

നേതൃത്വ പരിശീലനം രാവിലെ 11.30ന് സണ്ണിജോസഫ് എംഎല്‍എയും ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയും 3.30ന് നടക്കുന്ന സംഘടനാ നയരൂപീകരണ യോഗം സതീശന്‍ പാച്ചേനിയും ഉദ്ഘാടനംചെയ്യും. തുടര്‍ന്നു കലാസന്ധ്യയും ഉണ്ടാകും.


29ന് രാവിലെ ഒന്‍പതിന് എപിഐ സ്കോറും അനുബന്ധപ്രശ്നങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡിസിസി പ്രസിഡന്റ് കെ .സുരേന്ദ്രനും സമാപന സമ്മേളനം ഉച്ചയ്ക്ക് 12ന് കെ.എം. ഷാജി എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.