വി.എസ് ഉന്നയിച്ച കാര്യങ്ങള്‍ക്കു വെള്ളാപ്പള്ളിക്കു മറുപടിയില്ല: കോടിയേരി
വി.എസ് ഉന്നയിച്ച കാര്യങ്ങള്‍ക്കു വെള്ളാപ്പള്ളിക്കു മറുപടിയില്ല: കോടിയേരി
Thursday, November 26, 2015 12:43 AM IST
തലശേരി: വി.എസിനെതിരേ ദിവസേന പ്രസ്താവന നടത്തി ജനശ്രദ്ധ നേടാനാണു വെള്ളാപ്പള്ളി നടേശന്റെ ശ്രമമമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇവ പൊതുജനമധ്യത്തില്‍ വെള്ളാപ്പള്ളിയെ പരിഹാസ്യനാക്കുകയാണ്.

വി.എസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു മറുപടി പറയാന്‍ അദ്ദേഹം തയാറായിട്ടില്ല. എസ്എന്‍ ട്രസ്റിനു കീഴിലെ കോളജുകളിലെ അഴിമതിയെക്കുറിച്ചു മറുപടി പറയുന്നില്ല. ആരോപണങ്ങള്‍ക്കു മറുപടി പറയാതെ ഒളിച്ചോടുന്ന വെള്ളാപ്പള്ളി നടേശന്‍ വി.എസിനെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.


എന്‍എസ്എസ് അവരുടെ കണക്ക് പറയാന്‍ തയാറായിട്ടുണ്ട്. എന്നാല്‍, എസ്എന്‍ഡിപിക്ക് അതില്ലാത്തതാണു വിമര്‍ശിക്കാന്‍ അവസരമായത്. ആര്‍എസ്എസ് കാര്‍മികത്വത്തില്‍ നടത്തുന്ന സംഘപരിവാര്‍ യാത്രയാണ് വെള്ളാപ്പള്ളിയുടേത്. തിരുവനന്തപുരത്ത് യാത്ര അവസാനിക്കുന്നതോടെ ആര്‍എസ്എസിന്റെ പ്രചാരക് പദവിയിലേക്ക് വെള്ളാപ്പള്ളിയെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.