ഇന്റര്‍വ്യൂ കഴിഞ്ഞു മടങ്ങിയ യുവതി ട്രെയിന്‍തട്ടി മരിച്ചു
Wednesday, November 25, 2015 12:57 AM IST
തുറവൂര്‍: ഇന്റര്‍വ്യൂ കഴിഞ്ഞു മടങ്ങിയ യുവതി ട്രെയിന്‍തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനെ ഗുരുതരപരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുറവൂര്‍ പഞ്ചായത്ത് വളമംഗലം കോട്ടുപ്പള്ളിവീട്ടില്‍ മാത്യുവിന്റെ മകള്‍ ജിസയാണ് (22)മരിച്ചത്.

ഇന്നലെ രാത്രി ഏഴരയോടെ തുറവൂര്‍ റെയില്‍വേ ക്രോസിനു സമീപമായിരുന്നു അപകടം. ജില്‍സ പിതാവ് മാത്യുവിനൊപ്പം മലപ്പുറത്തെ ഒരു ബാങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷം തുറവൂര്‍ റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങി റെയില്‍വേ ട്രാക്കിനരികിലൂടെ നടന്നു ബസ് കയറാന്‍ ബസ്സ്റോപ്പിലേക്കു വരുമ്പോള്‍ വടക്കുനിന്നെത്തിയ ഷാലിമാര്‍ എക്സ്പ്രസ് ഇവരെ റെയില്‍വേ ക്രോസിനു സമീപത്തുവച്ചു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


അരമണിക്കൂറോളം ബോധരഹിതനായി ട്രാക്കിനു സമീപം കിടന്ന പിതാവ് എഴുന്നേറ്റുവന്നു റെയില്‍വേ ഗേറ്റ്മാനോടു പറയുമ്പോഴാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

ഉടന്‍ ഇരുവരെയും തുറവൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിസയുടെ ജീവന്‍ രക്ഷിക്കാനായില്ല. ജിസയുടെ മൃതദേഹം തുറവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.