കാഞ്ഞങ്ങാട് നഗരസഭയില്‍ മുന്‍ ചെയര്‍മാനെതിരേ മരുമകന്‍
Wednesday, October 14, 2015 12:56 AM IST
കാഞ്ഞങ്ങാട്: നഗരസഭയിലെ മുസ്ലിംലീഗിനു തലവേദനയായി റിബല്‍ സ്ഥാനാര്‍ഥി. മുന്‍ ചെയര്‍മാനും നിലവിലുള്ള കൌണ്‍സിലറുമായ അഡ്വ.എന്‍.എ.ഖാലിദിനെതിരെയാണു സ്വന്തം സഹോദരീപുത്രനും യൂത്ത്ലീഗ് മുനിസിപ്പല്‍ പ്രസിഡന്റുമായ മുഹമ്മദ് മുറിയനാവി സ്ഥാനാര്‍ഥിയായത്. യൂത്ത്ലീഗിനു അര്‍ഹമായ പരിഗണന നല്‍കാത്തതിന്റെ പ്രതിഷേധം കൂടിയാണു വിമതന്റെ അരങ്ങേറ്റത്തിനു കാരണം. കഴിഞ്ഞദിവസം ഔദ്യോഗികപക്ഷത്തിനെതിരേ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്ന പ്രചാരണവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.