വിദ്യാഭ്യാസ വായ്പ പിന്നോക്കക്കാര്‍ക്കു പ്രത്യേക ഇളവില്ല: ഹൈക്കോടതി
വിദ്യാഭ്യാസ വായ്പ പിന്നോക്കക്കാര്‍ക്കു പ്രത്യേക ഇളവില്ല: ഹൈക്കോടതി
Wednesday, October 14, 2015 12:54 AM IST
കൊച്ചി: വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കു പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ഇത്തരം വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള നടപടി സര്‍ക്കാരാണു നടപ്പാക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ചേര്‍ന്നാണു തീരുമാനം എടുക്കേണ്ടതെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

എസ്സി-എസ്ടി വിഭാഗം ഉള്‍പ്പെടെ പിന്നോക്ക വിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസ വായ്പ അനുവദിക്കുമ്പോള്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട ഒരുകൂട്ടം ഹര്‍ജികളാണു ഹൈക്കോടതി പരിഗണിച്ചത്. ജനറല്‍ വിഭാഗത്തിന് 50 ശതമാനം മാര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കുമാണു നേരത്തെ നിശ്ചയിച്ചിരുന്നത്.


എന്നാല്‍, പിന്നീട് ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയും എല്ലാ വിഭാഗങ്ങള്‍ക്കും 50 ശതമാനം യോഗ്യത മാര്‍ക്ക് നിശ്ചയിക്കുകയുംചെയ്തു. ഈ നടപടി ചോദ്യംചെയ്താണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.