മൌണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാ പഠനക്യാമ്പ് 22 മുതല്‍
Tuesday, October 13, 2015 12:47 AM IST
കൊച്ചി: സീറോ മലബാര്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) നേതൃത്വത്തിലുള്ള മാര്‍ വാലാഹ് സിറിയക് അക്കാഡമി സുറിയാനിഭാഷാ പഠനക്യാമ്പ് ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ നടത്തും. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ 22നു രാവിലെ ഒമ്പതിന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യും.

ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ളീഹായിലൂടെ പൈതൃകമായി ലഭിച്ച സുറിയാനി ഭാഷ മാര്‍ത്തോമാ ക്രൈസ്തവരുടെ ആരാധനാഭാഷയാണ്. നാലാം നൂറ്റാണ്ടു മുതല്‍ കേരളത്തിന്റെ സംസ്കാരത്തിലും ഭാഷയിലും സുറിയാനി ഭാഷ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ പുരാതന പള്ളികളിലും രേഖകളിലും സുറിയാനി ലിഖിതങ്ങള്‍ കാണാനാകും. പ്ശീത്താ ബൈബിള്‍, തോമായുടെ നടപടി തുടങ്ങി നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളതും സുറിയാനിയിലാണ്.


ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ 24നു വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍, മൌണ്ട് സെന്റ് തോമസ്, പിബി നമ്പര്‍ 3110, കാക്കനാട് പി.ഒ, കൊച്ചി 682 030 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0484-2425727, 9446578800. ഇമെയില്‍: ്യൃീാമഹമയമൃഹൃര@ഴാമശഹ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.