ഏലം തൊഴിലാളിസമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: മാത്യു സ്റീഫന്‍
ഏലം തൊഴിലാളിസമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: മാത്യു സ്റീഫന്‍
Sunday, October 11, 2015 12:33 AM IST
കോട്ടയം: ഏലം മേഖലയിലെ തൊഴിലാളിസമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ് മാത്യു സ്റീഫന്‍. രണ്ടാഴ്ചയായി നടന്നുവരുന്ന സമരം മൂലം 120 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

ചെറുകിട ഏലം കര്‍ഷകര്‍ പ്ളാന്റേഷന്‍ ആക്ട് അനുസരിച്ചു കൂലിയും ആനുകൂല്യങ്ങളും കൊടുക്കാന്‍ ബാധ്യസ്ഥരല്ലെങ്കിലും നിയമത്തില്‍ പറയുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇപ്പോള്‍തന്നെ നല്‍കിവരുന്നുണ്ട്. ന്യായമായ കൂലിവര്‍ധന നടപ്പിലാക്കാന്‍ തയാറാണെന്നു ചെറുകിട കര്‍ഷകര്‍ അറിയിച്ചിട്ടും ചില യൂണിയനുകളുടെ പിടിവാശി മൂലം കൃഷിക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.

നോട്ടീസ് പോലും നല്‍കാതെയാണു യൂണിയനുകള്‍ സമരത്തിലേക്ക് ഇറങ്ങിയതെന്നും മാത്യു സ്റീഫന്‍ പറഞ്ഞു. തൊഴിലാളികളുടെ വീടുകള്‍ക്കും ലയങ്ങള്‍ക്കും അറ്റകുറ്റപ്പണിക്ക് പണം നല്‍കുക, വീടില്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും വീട് നിര്‍മിക്കാനുള്ള തുക സര്‍ക്കാര്‍ നല്‍കുക, തൊഴിലാളികളുടെ മക്കള്‍ക്കു പഠിക്കാനാവശ്യമായ മുഴുവന്‍ തുകയും നല്‍കുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക, തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്െടന്നു പത്രസമ്മേളനത്തില്‍ മാത്യു സ്റീഫന്‍ പറഞ്ഞു.


റബര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ഉദ്ദേശിച്ചതു പോലെ നടന്നിട്ടില്ലെന്നും പാക്കേജ് പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്തതിനെ നിസാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണമായിട്ടും പണം ലഭിക്കാത്ത കര്‍ഷകരുണ്െടങ്കില്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും മാത്യു സ്റീഫന്‍ പറഞ്ഞു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോയി നടയിലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.