ശ്രീനാരായണ ധര്‍മവേദിയെ സ്വാധീനിക്കാന്‍ സിപിഎം ശ്രമം തുടങ്ങി
Saturday, October 10, 2015 12:50 AM IST
കൊല്ലം: എസ്എന്‍ഡിപിയുടെ വോട്ടുകള്‍ നഷ്ടപ്പെടുന്നത് നികത്താന്‍ ശ്രീനാരായണ ധര്‍മവേദിയെ സ്വാധീനിക്കാന്‍ സിപിഎം ശ്രമം. ഇതിനായി ധര്‍മവേദിയുടെ ശക്തികേന്ദ്രങ്ങളില്‍ നോട്ടമിട്ടിരിക്കുകയാണ് സിപിഎം. ഇതിനു മുന്നോടിയായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍,എസ്എന്‍ഡിപിയെപ്പോലെ പരസ്യമായ രാഷ്ട്രീയ നിലപാട് തത്കാലം തങ്ങള്‍ സ്വീകരിക്കില്ലെന്നാണു ധര്‍മവേദി ഭാരവാഹികള്‍ പറയുന്നത്. ധര്‍മവേദിയുടെ കിട്ടാവുന്ന വോട്ട് ഉപയോഗപ്പെടുത്താനാണു സിപിഎം ആലോചിക്കുന്നത്. പ്രാദേശിക തലത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള എസ്എന്‍ഡിപി വോട്ടുകള്‍ സംബന്ധിച്ച കണക്കുകൂട്ടലില്‍ സിപിഎമ്മിന് ആശങ്കയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.