വാര്‍ത്ത അടിസ്ഥാനരഹിതം: സ്കറിയ തോമസ്
Friday, October 9, 2015 12:44 AM IST
കൊച്ചി: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്തുവെന്നു വ്യാജവാര്‍ത്ത നല്‍കിയ ആളുകളുടെ അവകാശവാദം തികച്ചും തെറ്റാണെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്കറിയ തോമസ് പത്രക്കുറിപ്പില്‍ അറിയിച്ചു. എറണാകുളത്തു യോഗം വിളിച്ചു ചേര്‍ത്തെന്ന് അവകാശപ്പെടുന്ന റോണി മാത്യുവിനെ പാര്‍ട്ടിയില്‍ നിന്നു മുമ്പേതന്നെ പുറത്താക്കിയിരുന്നതാണ്. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതായി പത്രവാര്‍ത്തകളില്‍ പറയുന്ന ജില്ലാ കമ്മിറ്റിയംഗങ്ങളായ അജ്മല്‍ ശ്രീകണ്ഠപുരം, എ.എ. ഏബ്രഹാം, പി.എ.അലക്സാണ്ടര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുമായി പാര്‍ട്ടിക്കു യാതൊരു ബന്ധവുമില്ലെന്നും സ്കറിയ തോമസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.