പൂജ പ്രത്യേക ട്രെയിനുകള്‍
പൂജ പ്രത്യേക ട്രെയിനുകള്‍
Thursday, October 8, 2015 12:26 AM IST
തിരുവനന്തപുരം: പൂജ അവധിക്ക് ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ് സ്പെഷല്‍ ട്രെയിന്‍(06093) ചെന്നൈയില്‍ നിന്ന് ഈ മാസം 23ന് ഉച്ചക്ക് 3.15ന് പുറപ്പെട്ട് 24ന് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തും. ആരക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ ഈ ട്രെയിന് സ്റോപ്പുണ്ടാകും.


ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ് സുവിധ(00617) ഈ മാസം 16ന് രാത്ര്ി ഏഴിന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.45ന് തിരുവനന്തപുരത്തത്തുെം. തിരുവനന്തപുരം -ചെന്നൈ സെന്‍ട്രല്‍ സുവിധ(00618) 18നും 25നും രാത്രി 9.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് ചെന്നൈ സെന്‍ട്രലിലത്തുെം. കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, പാലക്കാട്, ഈറോഡ്, കാട്പാഡി എന്നിവിടങ്ങളിലാണ് സ്റോപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.