അതിരമ്പുഴ ഫെസ്റ് നവംബര്‍ 20 മുതല്‍ 29 വരെ
Wednesday, October 7, 2015 12:51 AM IST
അതിരമ്പുഴ: അതിരമ്പുഴ പള്ളിയുടെ നേതൃത്വത്തിലുള്ള അതിരമ്പുഴ ഫെസ്റ് നവംബര്‍ 20 മുതല്‍ 29 വരെ നടക്കും. അതിരമ്പുഴ പള്ളി മൈതാനത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലിലാണ് ഫെസ്റ് നടക്കുന്നത്. ദിവസേന പതിനായിരത്തിലേറെപ്പേര്‍ സന്ദര്‍ശിക്കുന്ന ഫെസ്റില്‍ വാണിജ്യമേള, കാര്‍ഷികമേള, വാഹനമേള, ഭക്ഷ്യമേള, വിനോദമേള, കലാമേള, ആരോഗ്യ-വിദ്യാഭ്യാസമേള എന്നിവയടക്കം നൂറിലേറെ സ്റാളുകളുണ്ട്.

എല്ലാ ദിവസവും വൈകുന്നേരം പ്രമുഖ ട്രൂപ്പുകളുടെ കലാപരിപാടികള്‍ ഉണ്ടാകും. മധ്യകേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്ന അതിരമ്പുഴയുടെ പഴയ വ്യാപാര പെരുമ മാറിയ സാഹചര്യങ്ങള്‍ക്കനുസൃതം വീണ്െടടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം ആരംഭിച്ച അതിരമ്പുഴ ഫെസ്റ് സ്റാളുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഫെസ്റിലേക്കുള്ള സ്റാളുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ജനറല്‍ കണ്‍വീനര്‍ ഫാ. റോജന്‍ നെല്‍പുരയ്ക്കല്‍ അറിയിച്ചു. ഫോണ്‍: 9605510914, 9605129049.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.