പാറ പൊട്ടിക്കുന്നതിനിടെ അപകടം: പ്രതികളെ വിട്ടയച്ചു
Tuesday, October 6, 2015 12:58 AM IST
കൊച്ചി: കോട്ടയം ജില്ലയിലെ മുളക്കുളത്ത് കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ തെറിച്ച തോട്ട എടുക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അയല്‍വാസിയായ പതിനാറുകാരനു പരിക്കേറ്റുവെന്ന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ മുളക്കുളം പെരുവ നെടുമറ്റത്തില്‍ സണ്ണിയും കരാറുകാരനായിരുന്ന മോഹനനും നല്‍കിയ അപ്പീലില്‍ ജസ്റീസ് പി. ഭവദാസനാണ് ശിക്ഷ റദ്ദാക്കിയത്. 2000 മേയ് 18നാണ് കേസിനാസ്പദമായ സംഭവം.


സണ്ണിയുടെ വീട്ടുമുറ്റത്തെ കിണറിലെ പാറ പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോട്ട തെറിച്ച് അയല്‍ക്കാരന്റെ മുറ്റത്തു വീണത്. ഇതെടുക്കുന്നതിനിടെ അയല്‍വാസിയായ പതിനാറുകാരന് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് രജിസ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് കോട്ടയം ജില്ലാ കോടതി ശിക്ഷ വിധിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.