സഫാസ് കണ്‍വന്‍ഷന്‍ തുടങ്ങി
സഫാസ് കണ്‍വന്‍ഷന്‍ തുടങ്ങി
Monday, October 5, 2015 1:03 AM IST
കൊച്ചി: ജപ്പാന്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അലുമ്നി സൊസൈറ്റി ഓഫ് എഒടിഎസ് (എഎസ്എ) കേരളയുടെ ആതിഥ്യത്തില്‍ എഒടിഎസ് അലുമ്നി സൊസൈറ്റികളുടെ ദ്വിദിന ദക്ഷിണേഷ്യന്‍ സഫാസ് കണ്‍വന്‍ഷനു കൊച്ചിയില്‍ തുടക്കമായി. ബോള്‍ഗാട്ടി ഐലന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ സഫാസ് പ്രസിഡന്റ് ജിമ്മി ജോസഫ് അധ്യക്ഷതവഹിച്ചു. എഡിജിപി കെ. പദ്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇഞ്ചാക് പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, ഹിഡാ ജപ്പാന്‍ സീനിയര്‍ എംഡി സഡാഓ തകേദ, ജപ്പാന്‍ എക്സ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജത്രോ) ചെന്നൈ ചീഫ് ഡയറക്ടര്‍ ഹിദേഹിരോ ഇഷിയുര തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എ കേരള പ്രസിഡന്റ് ടി.ജെ. സുഭാഷ് സ്വാഗതവും സഫാസ് സെക്രട്ടറി ഹുഡ്സണ്‍ പീറ്റര്‍ നന്ദിയും പറഞ്ഞു.


ജപ്പാനില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ക്കു പുറമെ ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറോളം പേര്‍ കേരളത്തില്‍ ഇതാദ്യമായി നടക്കുന്ന സഫാസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഡിജിറ്റല്‍ ലോകത്തെ എഎസ്എ-അവസരങ്ങളും വെല്ലുവിളികളും എന്നതാണു കണ്‍വന്‍ഷന്റെ പ്രധാന പ്രമേയം.

കണ്‍വന്‍ഷന്റെ ഭാഗമായി യുവാക്കള്‍ക്കായി നേതൃത്വ ശില്പശാലയും ചെറുകിട-ഇടത്തര സംരംഭക സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ പ്രദര്‍ശനം കളമശേരി കിന്‍ഫ്രാ പാര്‍ക്കിലുള്ള നിപ്പോണ്‍ കേരളാ സെന്ററിലാണ് ഒരുക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.