ജോണ്‍ കച്ചിറമറ്റത്തിന്റെ 50-ാം ഗ്രന്ഥം 20-ന് പ്രകാശനം ചെയ്യും
Friday, September 4, 2015 12:38 AM IST
കോട്ടയം: പ്രമുഖ ചരിത്രകാരനും സംഘാടകനുമായ ജോണ്‍ കച്ചിറമറ്റത്തിന്റെ 50-ാം ഗ്രന്ഥം 'പുനരൈക്യ സ്മരണാകിരണങ്ങള്‍-ഒരു പഠനം' 20-ന് തിരുമൂലപുരത്തു പ്രകാശനം ചെയ്യും. പുനരൈക്യ വാര്‍ഷിക സമ്മേളനത്തില്‍ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് ബാവ പ്രകാശനം നിര്‍വഹിക്കും. 2000-ത്തിലാണ് കച്ചിറമറ്റത്തിന്റെ പ്രഥമഗ്രന്ഥം 'ക്രൈസ്തവരും ദേശീയ പ്രസ്ഥാനങ്ങളും' പ്രകാശനം ചെയ്തത്. പ്രമുഖ ചരിത്രകാരനായ ഡോ. എം.ജി.എസ.് നാരായണന്‍, ഫാ. ജോസഫ് വടക്കന് പ്രഥമ കോപ്പി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. ഈ ഗ്രന്ഥത്തിന് സംസ്ഥാന ദേശീയ തലങ്ങളില്‍ നാല് അവാര്‍ഡുകള്‍ ലഭിച്ചു. തുടര്‍ന്നു ചരിത്രപ്രാധാന്യമുള്ള നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.


സീറോ മലബാര്‍ സഭയുടെ സഭാതാരം അവാര്‍ഡ് ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.