റേഷന്‍ കാര്‍ഡ് തിരുത്തല്‍ സെപ്റ്റംബര്‍ 20വരെ
Friday, August 28, 2015 1:20 AM IST
തിരുവനന്തപുരം: റേഷന്‍കാര്‍ഡിലെ ഡേറ്റാ എന്‍ട്രിയില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്െടങ്കില്‍ ഓണ്‍ലൈന്‍ വഴിയും അക്ഷയ സെന്ററുകള്‍ വഴിയും തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സമയം സെപ്റ്റംബര്‍ 20 വരെ നീട്ടിയതായി ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

തിരുത്തലുകള്‍ വേണ്ട കോളങ്ങളില്‍ തിരുത്തേണ്ട വിവരങ്ങള്‍ ഉപഭോക്താക്കള്‍ സൈറ്റില്‍ നിശ്ചിത പേജില്‍ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പേജില്‍ തിരുത്തലുകള്‍ വരുത്തുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആയിരിക്കും.ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി സെപ്റ്റംബര്‍ ഏഴ് മുതല്‍ 20 വരെ എല്ലാ താലൂക്ക് സപ്ളൈ ഓഫീസുകളിലും ഇതിനായി പ്രത്യേകം കൌണ്ടറുകള്‍ സജ്ജീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.