44 പേര്‍ക്കു സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍
Friday, August 28, 2015 1:31 AM IST
തിരുവനന്തപുരം: 2015-16 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രൈമറി വിഭാഗത്തില്‍ 14, സെക്കന്‍ഡറി വിഭാഗത്തില്‍ 14, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്‍പത്, വിഎച്ച്എസ്ഇയില്‍ ഏഴ് അധ്യാപകര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഇതോടൊപ്പം മികച്ച പിടിഎക്ക് സെക്കന്‍ഡറി, പ്രൈമറി തലങ്ങളില്‍ അഞ്ച് അവാര്‍ഡുകള്‍ വീതവും പ്രഫ.ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡും പ്രഖ്യാപിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണു അവാര്‍ഡ്. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.30നു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഓരോ ജില്ലയില്‍ നിന്നും സംസ്ഥാന അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍.

പ്രൈമറി വിഭാഗം

തിരുവനന്തപുരം: എസ്. ശ്രീലാല്‍, ഹെഡ്മാസ്റര്‍, ഗവ.എല്‍.പി.ജി.എസ് വര്‍ക്കല. കൊല്ലം: ബിജു സി. തോമസ്, യുപിഎസ്എ എടമണ്‍. പത്തനംതിട്ട: ടി.ജി. ഗോപിനാഥന്‍ പിള്ള, ഹെഡ്മാസ്റര്‍, ഗവ. യുപിഎസ് പൂഴിക്കാട്. ആലപ്പുഴ: വി.ഗംഗാധരന്‍ നായര്‍, ഹെഡ്മാസ്റര്‍, എസ്ആര്‍കെവി. ഗവ.എല്‍പിഎസ് എവൂര്‍ സൌത്ത്. കോട്ടയം: പെണ്ണമ്മ തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് യുപി സ്കൂള്‍, മേലുകാവുമറ്റം. ഇടുക്കി: സിസ്റര്‍ മോളിക്കുട്ടി തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്യന്‍സ് യുപി സ്കൂള്‍ നെടുങ്കണ്ടം. എറണാകുളം: കെ.വി. ബാലചന്ദ്രന്‍, ഹെഡ്മാസ്റര്‍, ഗവ. യുപി സ്കൂള്‍, കൂത്താട്ടുകുളം. തൃശൂര്‍: പി.ശോഭന, ഹെഡ്മിസ്ട്രസ്, ജിയുപിഎസ് കുത്തംപുള്ളി. പാലക്കാട്: എം. ചന്ദ്രദാസന്‍. ഹെഡ്മാസ്റര്‍, വിഎഎല്‍പിഎസ് പുട്ടണിക്കാട്. മലപ്പുറം: ഹസീന ഫ്ളവര്‍, എല്‍പിഎസ്എ, എഎംഎല്‍പിഎസ്, പുളിയാട്ടുകുളം. കോഴിക്കോട് സി. വിശ്വനാഥന്‍: എല്‍പിഎസ്എ, കുന്നമംഗലം ഈസ്റ് എ യുപി സ്കൂള്‍. വയനാട്: ടോണി ഫിലിപ്പ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, സെന്റ് ജോസഫ് യുപി സ്കൂള്‍, മേപ്പാടി. കണ്ണൂര്‍: കെ.കെ. സുരേഷ് കുമാര്‍, യുപിഎസ്എ, ജെഎംയുപി സ്കൂള്‍, ചെറുപുഴ. കാസര്‍ഗോഡ്: പി.എന്‍. സത്യന്‍, ഹെഡ്മാസ്റര്‍, ജിഎല്‍പിഎസ് അതൃക്കുഴി, എട്നീര്‍.

സെക്കന്‍ഡറി വിഭാഗം

തിരുവനന്തപുരം: വൈ. ബേബി, എച്ച്എസ്എ, ഗവ. വി & എച്ച്എസ്എസ്, കുളത്തൂര്‍, ഉച്ചക്കട. കൊല്ലം: കെ. മേരിക്കുട്ടി, ഹെഡ്മിസ്ട്രസ്, എംടി എച്ച്എസ്എസ്, വാളകം. പത്തനംതിട്ട: ലൈസമ്മ വി. കോര അസി. ടീച്ചര്‍, സിഎസ്ഐ വിഎച്ച്എസ് സ്കൂള്‍ ഫോര്‍ ഡഫ്, തിരുവല്ല. ആലപ്പുഴ: കെ.കെ. പ്രതാപന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം, ചേര്‍ത്തല. കോട്ടയം: ജോണ്‍സ് വര്‍ഗീസ്, ഹെഡ്മാസ്റര്‍, എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഇടുക്കി: കെ.വി. തോമസ്, ഹെഡ്മാസ്റര്‍, സെന്റ് സെബാസ്റ്യന്‍സ് ഹൈസ്കൂള്‍, പൊട്ടന്‍കാട്. എറണാകുളം: സി.പി. ഉത്തമന്‍ നായര്‍, എച്ച്എസ്എ, ജിഎച്ച്എസ്എസ് കല്ലില്‍, മേത്തല. തൃശൂര്‍: പി.ജി. പാര്‍ഥസാരഥി, എച്ച്എസ്എ, എച്ച്എസ്എസ് പനങ്ങാട്. പാലക്കാട്: എം.പി . ഗോവിന്ദരാജന്‍, ഹെഡ്മാസ്റര്‍, ചലവറ എച്ച്എസ്എസ് ചലവറ. മലപ്പുറം: കെ.ടി. കൃഷ്ണ ദാസ് എച്ച്എസ്എ, ജിവിഎച്ച്എസ്എസ്, കല്‍പകഞ്ചേരി. കോഴിക്കോട്: പി.കെ. അബ്ദുള്‍ ഹമീദ് എച്ച്എസ്എ, ജിഎച്ച്എസ്എസ്, നീലേശ്വരം. വയനാട്: എ.സി. ഉണ്ണികൃഷ്ണന്‍ എച്ച്എസ്എ, നിര്‍മല എച്ച്എസ് കബനിഗിരി, പുല്‍പ്പള്ളി. കണ്ണൂര്‍: എന്‍.കെ. ജയപ്രസാദ്, ഹെഡ്മാസ്റര്‍, പിജിഎം ജിഎച്ച്എസ്എസ്, ചെറുവഞ്ചേരി. കാസര്‍ഗോഡ്: കെ.വി. രവി, ഡ്രോയിംഗ് ടീച്ചര്‍, ബിഎആര്‍എച്ച്എസ്എസ് ബോവിക്കാനം.

വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാനതല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. അധ്യാപന പരിചയം, സമൂഹത്തില്‍ അവര്‍ക്കുള്ള അംഗീകാരം, അധ്യാപനത്തിലെ പ്രാഗത്ഭ്യവും താത്പര്യവും, സ്കൂള്‍ ജീവിതത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലുമുള്ള പങ്ക്, വിദ്യാര്‍ഥികളുമായുള്ള സ്നേഹബന്ധം, അര്‍പ്പണബോധം, വിദ്യാഭ്യാസ രംഗത്ത് ചെയ്തിട്ടുള്ള സേവനങ്ങള്‍, സര്‍വീസിലെ സീനിയോറിറ്റി തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


ഹയര്‍സെക്കന്‍ഡറി അധ്യാപക അവാര്‍ഡ്

തിരുവനന്തപുരം മേഖല: 1. എ.കെ. സുരേഷ്കുമാര്‍ പ്രിന്‍സിപ്പല്‍, ജിഎച്ച്എസ്എസ്, കുളത്തൂര്‍, ഉച്ചക്കട, 2. ആര്‍.എസ്. സജയന്‍ എച്ച്എസ്എസ്ടി (ഹിന്ദി), ജിഎച്ച്എസ്എസ്, കലഞ്ഞൂര്‍, പത്തനംതിട്ട, 3. ബി. ശ്രീരാജ്. എച്ച്എസ്എസ്ടി (ഇംഗ്ളീഷ്), ജിബിഎച്ച്എസ്എസ്, അടൂര്‍, പത്തനംതിട്ട.

എറണാകുളം മേഖല: 1. വി. ചന്ദ്രശേഖരന്‍ പ്രിന്‍സിപ്പല്‍, ജിഎച്ച്എസ്എസ്, വടക്കഞ്ചേരി, തൃശൂര്‍, 2. ടി.എന്‍. വിനോദ് എച്ച്എസ്എസ്ടി (മലയാളം), എസ്എന്‍എച്ച്എസ്എസ്, തൃക്കണ്ണാര്‍വട്ടം, എറണാകുളം, 3. ആര്‍. ആനന്ദ്, എച്ച്എസ്എസ്ടി (ജിയോഗ്രഫി), ജിബിഎസ്എസ് നെന്മാറ, പാലക്കാട്.

കോഴിക്കോട് മേഖല: 1. ടി.എ പൌലോസ് (പ്രിന്‍സിപ്പല്‍ ജിഎച്ച്എസ്എസ് പനമരം, വയനാട്, 2. പി. ബീന, എച്ച്എസ്എസ്ടി (ഫിസിക്സ്), ഗവ. ഗേള്‍സ് എച്ച്എസ് കൊയ്ലാണ്ടി, കോഴിക്കോട്, 3. സി. നിസാര്‍, എച്ച്എസ്എസ്ടി (ഇംഗ്ളീഷ്), എന്‍എച്ച്എച്ച്എസ്എസ് വാകയാട്, കോഴിക്കോട്.

വിഎച്ച്എസ്ഇ അധ്യാപക അവാര്‍ഡ്

തിരുവനന്തപുരം: ഏഴു മേഖലകളായി തിരിച്ചാണു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

കൊല്ലം മേഖല: എസ്. ദിവ്യ. പ്രിന്‍സിപ്പല്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ജിവിഎച്ച്എസ്എസ് വിതുര, തിരുവനന്തപുരം.

ചെങ്ങന്നൂര്‍ മേഖല: പി. സുനില്‍കുമാര്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് സെക്രട്ടറിഷിപ്പ്, ടികെഎം ആര്‍എം വിഎച്ച്എസ്എസ് വല്ലന, പത്തനംതിട്ട.

എറണാകുളം മേഖല: പി. വിശ്വംഭരന്‍ നായര്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജനറല്‍ ഇന്‍ഷ്വറന്‍സ്, സെന്റ് ഇഗ്നേഷ്യസ് വിഎച്ച്എസ്എസ്, കാഞ്ഞിരമറ്റം, എറണാകുളം.

തൃശൂര്‍ മേഖല: കെ.വി. രോഷിനി, പ്രിന്‍സിപ്പല്‍, കെഎന്‍എം വിഎച്ച്എസ്എസ് വാടാനപ്പള്ളി, തൃശൂര്‍. കുറ്റിപ്പുറം മേഖല: ജോസ് മാത്യു. പ്രിന്‍സിപ്പല്‍, സിഎഫ്ഡി വിഎച്ച്എസ്എസ്, മാത്തൂര്‍, പാലക്കാട്.

വടകര മേഖല: കെ.പി. ആഷിക് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജിഫ്സി, റഹ്മാനിയ വിഎച്ച്എസ്എസ്, കോഴിക്കോട്

പയ്യന്നൂര്‍ മേഖല:പി. സുനില്‍കുമാര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഹിസ്ററി, എംആര്‍വിഎച്ച്എസ്എസ്, പട്ന, കാസര്‍ഗോഡ്.

പിടിഎ വിഭാഗം അവാര്‍ഡുകള്‍

സെക്കന്‍ഡറി: ഒന്നാം സ്ഥാനത്തിനുള്ള സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ് എടത്തനാട്ടുകര, പാലക്കാട് ജിഒഎച്ച്എസ് നേടി. രണ്ടാം സ്ഥാനം വയനാട്, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസും മൂന്നാം സ്ഥാനം ചാരമംഗലം, ആലപ്പുഴ ഗവ. ഡിവിഎച്ച്എസ്എയ്ക്കുമാണ്. എംഎംഎച്ച്എസ് നരിയംപാറ, ഇടുക്കി, ഗവ. യുപിഎസ് & എച്ച്എസ് നീലാഞ്ചേരി, വണ്ടൂര്‍, മലപ്പുറം എന്നീ സ്കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.

പ്രൈമറി വിഭാഗം: ഒന്നാം സ്ഥാനത്തിനുള്ള സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ് പത്തനംതിട്ട, അയിരൂര്‍ ജിഎല്‍പിഎസ് സ്വന്തമാക്കി. വയനാട്, തരുവണ, ഗവ. യുപിഎസ് -രണ്ട്, എറണാകുളം, കടവൂര്‍, ഗവ. എല്‍പിഎസ് - മൂന്ന്, കോട്ടയം, പെരുമ്പായിക്കാട് ദേവിവിലാസം ജിഎല്‍പിഎസ് നാല്, കൊല്ലം, തൊളിക്കോട്, ഗവ. എല്‍പിഎസ് അഞ്ച് സ്ഥാനങ്ങളിലെത്തി.

പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ്

തിരുവനന്തപുരം: അധ്യാപകര്‍ ക്കുള്ള സംസ്ഥാന സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാലസാഹിത്യം: കണ്ണൂര്‍ വെങ്ങര പ്രിയദര്‍ശിനി യുപി സ്കൂളിലെ ഡോ. പി.കെ. ഭാഗ്യലക്ഷ്മി രചിച്ച കുഞ്ഞാറ്റയുടെ അത്ഭുതലോകം സര്‍ഗാത്മക സാഹിത്യം: നീലേശ്വരം ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രാജ്മോഹന്‍ രചിച്ച വെയിലിന്റെ നിറം. വൈജ്ഞാനിക സാഹിത്യം: കണ്ണൂര്‍ പഴയങ്ങാടി മാടായി ജിഎച്ച്എസ്എസ് ഫോര്‍ ബോയ്സിലെ ഡോ. എം.എം. ജിനേഷ് കുമാര്‍ രചിച്ച സിനിമയുടെ നിലപാടുകള്‍. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്കു നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.