പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
Thursday, August 27, 2015 12:44 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിചാരണ ചെയ്യപ്പെടുമെന്നു കരുതുന്ന പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പ്രകാശ് കാരാട്ട് മാറി വി.എസിനോട് അനുഭാവമുള്ള സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതാണു പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനുള്ള കാരണമായി സം സ്ഥാന നേതൃത്വം കാണുന്നത്.

വിഎസുമായി ബന്ധപ്പെട്ട കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ തത്കാലം നടപടികളൊന്നും കൈക്കൊള്ളാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു താത്പര്യമില്ലെന്ന സൂ ചനയാണു കഴിഞ്ഞ കേന്ദ്ര കമ്മിറ്റിക്കുശേഷം സീതാറാം യെച്ചൂരി നല്‍കിയത്. സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളെല്ലാം ഡിസംബറില്‍ കോല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടി പ്രത്യേക പ്ളീനത്തില്‍ പരിഗണിക്കപ്പെടുമെന്നതിനാല്‍ വി.എസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവിടെ ചര്‍ച്ച ചെയ്യാമെ ന്നാണു കേന്ദ്ര കമ്മിറ്റിക്കു മുമ്പു ചേര്‍ന്ന പോളിറ്റ്ബ്യറോ യോഗത്തി ല്‍ കേരളത്തിലെ നേതാക്കളോടു യെച്ചൂരി വ്യക്തമാക്കിയത്.

വി.എസുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ പ്ളീ നത്തില്‍ ചര്‍ച്ച ചെയ്താല്‍ വിഷയങ്ങളെല്ലാം അവിടെത്തന്നെ കെട്ട ടങ്ങുമെന്നും പിന്നീടു പിബി കമ്മീഷന്‍ തന്നെ അപ്രസക്തമാകുമെ ന്നുമുള്ള തിരിച്ചറിവും സംസ്ഥാന നേതൃത്വത്തിനുണ്ട്. കേന്ദ്ര നേതൃ ത്വത്തിന്റെ സഹായത്തോടെ വി.എസ് ഒരിക്കല്‍ക്കൂടി കടുത്ത അച്ചടക്ക നടപടിയില്‍ നിന്നു രക്ഷപ്പെട്ടേക്കുമെന്ന വേവലാതിയിലാണു കേരളത്തിലെ സിപിഎം ഔദ്യോഗികപക്ഷ നേതാക്കള്‍.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും തമ്മി ലുള്ള ശീതസമരം മാത്രമാണെന്ന നിലപാടിലാണ് ഇപ്പോഴും സി പിഎം കേന്ദ്ര നേതൃത്വം. വി.എ സിനെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാന നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തെ കൊള്ളാന്‍ വി.എസിനും കഴിയുന്നില്ല.

കേന്ദ്ര നേതൃത്വം ശക്തമായി ഇടപെട്ടിട്ടും കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സ്വയംവിമര്‍ശനവും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടില്‍ ഇടം നേടിയിരുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കാനാകുമായിരുന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വിഭാഗീയതയാണു തടസമായി നിന്നതെന്ന വിമര്‍ശ നവും സംസ്ഥാന ഘടകത്തിനെ തിരേ പാര്‍ട്ടി കോണ്‍ഗ്രസിലെ സം ഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസി നുശേഷം നടന്ന റിപ്പോര്‍ട്ടിംഗുക ളില്‍ ഈ രണ്ടു പ്രധാന വിമര്‍ശ നങ്ങളും സ്ഥാനം പിടിച്ചില്ല. സംസ്ഥാന നേതൃത്വത്തിന് എതിരാ യുള്ള കേന്ദ്ര കമ്മിറ്റിയുടെ പല വി മര്‍ശനങ്ങളും ഇവിടത്തെ നേതാ ക്കള്‍ പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പറയാറില്ലെന്ന കാര്യം അച്യുതാനന്ദന്‍ തന്നെ കേന്ദ്ര നേതാക്കളോടു സൂചിപ്പിച്ചിരുന്നു.

ഉദാഹരണത്തിന് അബ്ദുള്‍ നാസര്‍ മഅദനിയുമായി പിണറായി വിജയന്‍ വേദി പങ്കിട്ടതു കേന്ദ്ര കമ്മിറ്റി തെറ്റായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ സംഭവം പിന്നീടു കീഴ്ഘടകങ്ങളില്‍ അതേരൂപത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സംസ്ഥാന നേതൃത്വത്തിനെതിരേ താന്‍ ഇതുവരെ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ ആശയപരമാണെന്നു വരുത്തിത്തീ ര്‍ക്കാന്‍ അച്യുതാനന്ദന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങളെപ്പോലും പരസ്യമായി വെല്ലുവിളിക്കുന്ന അദേഹത്തിന്റെ ചെയ്തികള്‍ കടുത്ത അച്ചടക്കലംഘനമാ ണെന്ന എതിര്‍വാദം ഉയര്‍ത്തി യാണു സംസ്ഥാന നേതൃത്വം നേരിടുന്നത്.


കേരളത്തിലെ പാര്‍ട്ടിയെ ഇ നിയും ഇങ്ങനെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പാണു കഴിഞ്ഞ പോളിറ്റ് ബ്യൂ റോയും കേന്ദ്ര കമ്മിറ്റിയും കേരള ത്തിലെ നേതാക്കള്‍ക്കു നല്‍കി യത്. വി.എസിനെ വ്യക്തിപരമായി വിളിച്ചു സീതാറാം യെച്ചൂരിയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ ക്കാരും പാര്‍ട്ടി നേതൃത്വവുമായി സഹകരിച്ചു പോകണമെന്നു ആ വശ്യപ്പെടുകയും ചെയ്തു.

സിപിഎമ്മിനും ഇടതുമുന്ന ണിക്കും വരുന്ന തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. ഇങ്ങനെയൊരു അഗ്നിപരീക്ഷണം നേരിടാനൊരുങ്ങുമ്പോള്‍ അതിനു പാര്‍ ട്ടിയെ സംഘടനാപരമായി സജ്ജമാക്കണം. വി.എസിന്റെ ജനപിന്തുണ ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കേന്ദ്ര നേതൃത്വം സം സ്ഥാനത്തെ നേതാക്കള്‍ക്കു നല്‍ കിയിരിക്കുന്ന നിര്‍ദേശം.

എന്നാല്‍, അച്യുതാനന്ദനെ ഇനിയും മുഖ്യ പ്രചാരകനാക്കി തെരഞ്ഞെടുപ്പുകളെ നേരിടാന്‍ പിണറായിക്കും കോടിയേരിക്കും താത്പര്യമുണ്ടാകാനിടയില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ മുഖ്യ പ്രചാരകനായി ഉണ്ടായിട്ടും പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വിജയിക്കാനാകാത്തതു ചൂണ്ടിക്കാട്ടിയാണ് അദ്ദേ ഹത്തിന്റെ ജനപ്രീതിയെ പാര്‍ട്ടി നേതൃത്വം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

പിണറായി വിജയനെ മുന്‍നിര്‍ ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നതാണു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍, നേതൃത്വത്തിലെ എല്ലാപേര്‍ക്കും ഈ അഭിപ്രായത്തോടു യോ ജിപ്പില്ല. ഈ വിയോജിപ്പു പാര്‍ട്ടി നേതൃത്വത്തില്‍ നേരത്തേ തന്നെ പ്രകടമായെങ്കിലും ശക്തമായ എതിരഭിപ്രായം ഇതുവരെ ഉണ്ടായിട്ടില്ല.

പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.എസിനെതിരേ നടപടിയുണ്ടാകുമെന്നു കരുതിയിരുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ആയതോടുകൂടി ഏതാണ്ട് അസ്തമിച്ച മട്ടാണ്. അച്യുതാനന്ദന്‍ ഇപ്പോള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷ ണിതാവ് മാത്രമാണ്. സംസ്ഥാന സമിതിയില്‍ അദ്ദേഹത്തെ ഇതു വരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

തന്റെ പാര്‍ട്ടി ഘടകം ഏതാ ണെന്നു വ്യക്തമാക്കണമെന്നു യെ ച്ചൂരിയോട് അച്യുതാനന്ദന്‍ ആ വശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമു ണ്ടാക്കാമെന്നു വി.എസിനെ യെ ച്ചൂരി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒരു സംഘടനാ വിഷയ ത്തിലും വി.എസ് പരസ്യമായി പ്രതികരിക്കരുതെന്നും യെച്ചൂരി നിര്‍ദേശിച്ച സാഹചര്യത്തില്‍ തത് കാലം മൌനിയായ വി.എസിനെ യാകും ഇനി കാണാന്‍ കഴിയുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.