നഴ്സസ് അസോ. സംസ്ഥാന കലോത്സവം കൊച്ചിയില്‍
Wednesday, August 5, 2015 12:40 AM IST
കൊച്ചി: സ്റുഡന്റ് നഴ്സസ് അസോ സിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ബ്രാഞ്ച് സംഘടിപ്പിക്കുന്ന 52-ാമത് സംസ്ഥാനകലോത്സവം ധനക് 2കെ -15 6, 7 തീയതികളില്‍ കലൂര്‍ റിന്യൂ വല്‍ സെന്ററില്‍ നടക്കും. അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും ഇതോടൊപ്പം നടക്കുമെന്നു ഭാര വാഹികള്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു.

ഉദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിക്കും. ഡോ. റോയ് കെ. ജോര്‍ജ് അധ്യക്ഷത വ ഹിക്കും. നടി ജുവ ല്‍ മേരി മുഖ്യാതിഥിയായിരിക്കും.


ഒരേസമയം നാലു വേദികളിലായി 40 ഇനങ്ങളിലാണ് മത്സരം. സെമിനാറുകള്‍, ചിത്രപ്രദര്‍ശ നങ്ങള്‍ എ ന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. രാവി ലെ എട്ടു മുതല്‍ മത്സരങ്ങള്‍ തുട ങ്ങും. കേരളത്തിലെ എട്ടു സോണുകളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ സംസ്ഥാന കലോത്സവ ത്തില്‍ പങ്കെടുക്കും. ഈ മത്സരങ്ങളി ലെ വിജയികള്‍ നവംബറില്‍ ഛത്തീസ്ഗഢില്‍ നടക്കുന്ന ദേശീയ കലോത്സ വത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.