വധശിക്ഷയ്ക്ക് എതിരേയല്ല പ്രതികരണമെന്നു ശശി തരൂര്‍
വധശിക്ഷയ്ക്ക് എതിരേയല്ല പ്രതികരണമെന്നു ശശി തരൂര്‍
Monday, August 3, 2015 12:21 AM IST
തിരുവനന്തപുരം: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനു വധശിക്ഷ നല്‍കിയതിന് എതിരായിരുന്നില്ല തന്റെ പ്രതികരണമെന്നു ശശി തരൂര്‍ എംപി. വധശിക്ഷയെയാണു താന്‍ എതിര്‍ത്തത്. ഭീകരവാദികളെ ജീവിത കാലം മുഴുവന്‍ ജയിലിലിടണമെന്നുതന്നെയാണു തന്റെ അഭിപ്രായമെന്നും ശശി തരൂര്‍ പറഞ്ഞു.

നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യനെക്കൂടി തൂക്കിലേറ്റിയതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കുന്നുവെന്നായിരുന്നു തരൂരിന്റെ നേരത്തേയുള്ള വിവാദമായ അഭിപ്രായം. രാജ്യം മുന്‍കൈയെടുത്തു നടപ്പിലാക്കുന്ന കൊലപാതകം നമ്മെയൊക്കെ കൊലപാതകികളാക്കുന്നു. ഭീകര തയെ സര്‍വശക്തിയും ഉപ യോ ഗിച്ചു തടയണം.


എന്നാല്‍, കുറ്റകൃത്യങ്ങള്‍ തട യാന്‍ വധശിക്ഷ കൊണ്ട് ആകില്ലെന്നായിരുന്നു തരൂര്‍ നേരത്തേ നടത്തിയ പരാമര്‍ശം. ട്വിറ്ററിലാണ് ഇത്തരത്തിലൊരു പരാമര്‍ശം തരൂര്‍ നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.