ജുഡീഷറിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല: മുഖ്യമന്ത്രി
ജുഡീഷറിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല: മുഖ്യമന്ത്രി
Monday, August 3, 2015 12:13 AM IST
കൊച്ചി: ജുഡീഷറിയുമായി ഒരു തരത്തിലും സര്‍ക്കാരിന് ഏറ്റുമുട്ടേണ്ട സാഹചര്യമില്ലെന്നും അതിന് ആരു ശ്രമിച്ചാലും നടക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കേസ് നടത്തിപ്പില്‍ ഏന്തെങ്കിലും വീഴ്ച വന്നിട്ടുണ്േടാ യെന്നും വിമര്‍ശനങ്ങളില്‍ യാഥാര്‍ഥ്യമുണ്േടായെന്നും പരിശോധിക്കേണ്ടതു ജനാധിപത്യ വ്യവസ്ഥിതിയിലെ ആവശ്യമാണ്. അതു പരിശോധിക്കും. എജിയുടെ ഓഫീസിനെതിരേ ചില വിമര്‍ശനങ്ങളുണ്ടായ സാഹചര്യത്തില്‍ അതിനെക്കുറിച്ചു പരിശോധിക്കുകയായിരുന്നു യോഗത്തിന്റെ ഉദ്ദേശ്യം. എജിയുടെ ഓഫീസിനെതിരെ ചീഫ് സെക്രട്ടറി അന്വേഷിക്കണമോയെന്ന കാര്യത്തില്‍ സമയത്തു തീരുമാനമെടുക്കും. റിവ്യൂ പെറ്റീഷന്‍ നല്‍കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാവില്ല. അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനെതിരാ യി കേസ് വാദിക്കുന്നതു ശരിയല്ലെ ന്ന നിലപാടുതന്നെയാണ് ഇപ്പോഴും. എജി ഓഫീസ് സര്‍ക്കാരിനെതിരേയുള്ള കേസുകള്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.