ഇരവികുളം ദേശീയോദ്യാനത്തില്‍ പുലിയെക്കൂടാതെ കടുവയും
ഇരവികുളം ദേശീയോദ്യാനത്തില്‍ പുലിയെക്കൂടാതെ കടുവയും
Sunday, August 2, 2015 12:31 AM IST
മൂന്നാര്‍: ഇരവികുളം ദേശീയ ഉദ്യാനത്തില്‍ കടുവയും. ഇവിടെ വരയാടുകളെ പുലി കൊന്നതു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരിക്കുന്നത്. ഉദ്യാനത്തില്‍ ഉള്‍വനത്തിലായി വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ കാട്ടുപോത്തിനെ വേട്ടയാടുന്ന കടുവയുടെ ചിത്രം പതിഞ്ഞതായി കണ്െടത്തിയതോടെയാണ് ഉദ്യാനത്തില്‍ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചത്.

രണ്ടാഴ്ചമുമ്പ് ഉദ്യാനത്തില്‍ വരയാടിനെ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയതിനെത്തുടര്‍ന്ന് ജഡത്തിനു സമീപം സ്ഥാപിച്ച കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു.


ഇതേത്തുടര്‍ന്നാണ് ഉദ്യാനത്തില്‍ സ്ഥാപിച്ച മറ്റ് 19 കാമറകളിലെയും ചിത്രങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങിയത്. പരിശോധനയില്‍ ഉള്‍വനത്തില്‍ സ്ഥാപിച്ച കാമറയില്‍ കഴിഞ്ഞ മേയ് ഒന്‍പതിന് കാട്ടുപോത്തിനെ വേട്ടയാടുന്ന കടുവയുടെ ചിത്രം പതിഞ്ഞതായി കണ്െടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.