ശങ്കേഴ്സ് ചിത്രരചനാ മത്സരം 8, 9 തീയതികളില്‍
Saturday, August 1, 2015 12:38 AM IST
കോട്ടയം: 22-ാമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ 8,9 തീയതികളില്‍ നടക്കും. ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റും ദര്‍ശന സാംസ്കാരിക കേന്ദ്രവും ചേര്‍ന്നാണ് മത്സരം നടത്തുന്നത്.

എട്ടിനു രാവിലെ പത്തു മുതല്‍ നാലാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന എ,ബി ഗ്രൂപ്പുകളുടെ പെയ്ന്റിംഗ് മത്സരവും നഴ്സറി കുട്ടികള്‍ക്കും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രത്യേക കളറിംഗ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞുള്ള കാര്‍ട്ടൂണ്‍ മത്സരത്തില്‍ 12-ാം ക്ളാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കായുള്ള കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല.

ഒമ്പതിനു ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചാംക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള സി,ഡി,ഇ വിഭാഗക്കാരുടെ പെയ്ന്റിംഗ് മത്സരം നടക്കും.

ഒന്നാം സ്ഥാനക്കാര്‍ക്ക് ബുക്ക് ട്രസ്റിന്റെ വെള്ളിമെഡലുകള്‍ നല്കും. അടുത്ത രണ്ടു സ്ഥാനങ്ങളും 25 പ്രോത്സാഹന സമ്മാനങ്ങളും ദര്‍ശന സ്പോണ്‍സര്‍ ചെയ്യും. ഡിസി ബുക്സ് നല്കുന്ന പത്തു സ്പെഷല്‍ ട്രോഫികളും ഇതിനൊക്കെ പുറമേ റാങ്ക് അടിസ്ഥാനത്തില്‍ 15 പേര്‍ക്ക് ഓരോ ഗ്രൂപ്പിലും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്കും. ഏറ്റവും മെച്ചപ്പെട്ടതായി തെരഞ്ഞെടുക്കപ്പെടുന്ന പെയ്ന്റിംഗിനും കാര്‍ട്ടൂണിനും ശങ്കര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാന പായ്ക്കറ്റുകള്‍ നല്‍കും. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് സ്പെഷല്‍ അവാര്‍ഡുണ്ട്. കാരിക്കേച്ചര്‍ മത്സരത്തില്‍ ഏറ്റവും നല്ല സൃഷ്ടിക്ക് 1001 രൂപ ഒന്നാം സമ്മാനമായി ലഭിക്കും. 500 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങളുണ്ടാകും. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ.


അപേക്ഷകള്‍ ദര്‍ശനയുടെ ഓഫീസില്‍ എത്തിക്കണം. ചിത്രരചനാ മത്സരത്തില്‍ കുട്ടികള്‍ക്കു വ്യക്തിപരമായ നിലയിലും സ്കൂള്‍ അടിസ്ഥാനത്തിലും പേരുകള്‍ രജിസ്റര്‍ ചെയ്യാം. ഫോണ്‍: 9447008255, 0481-2564602, 2564755.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.