മിശ്രവിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
Friday, July 3, 2015 1:57 AM IST
കൊച്ചി: പട്ടികജാതി വിഭാഗക്കാര്‍ക്കിടയിലുള്ളമിശ്രവിവാഹത്തിന് ആനുകൂല്യം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഡോ. അംബേദ്ക്കര്‍ സ്കീം ഫോര്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍ ത്രൂ ഇന്റര്‍ കാസ്റ് മാര്യേജസ് എന്ന പദ്ധതി പ്രകാരം ധനസഹാ യം ലഭിക്കുന്നതിന് അര്‍ഹതയുള്ള മിശ്രവിവാഹിതരില്‍ നിന്ന് അപേ ക്ഷ ക്ഷണിച്ചു. ദമ്പതികളില്‍ ഒരാള്‍ പട്ടികജാതി വിഭാഗക്കാരായിരിക്കണം. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റര്‍ ചെയ്തവരും ദമ്പതികളുടെ ആകെ വാര്‍ഷിക കുടുംബവരുമാനം അഞ്ച് ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ മിശ്രവിവാഹിതര്‍ക്ക് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കാവുന്നതാണ്. രണ്ടാം വിവാഹിതര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫാറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം 20ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.