തീരദേശ പരിശോധനയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല: ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍
Friday, July 3, 2015 1:29 AM IST
തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ തീരദേശപരിശോധനയില്‍ വിട്ടുവീഴ്ച ചെയാനാകില്ലെന്നു ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രഫ സുദര്‍ശന്‍ സെനെവിരത്നെ. ഇന്ത്യ-ശ്രീലങ്ക സമുദ്രാതിര്‍ത്തിയിലൂടെയുള്ള ആയുധക്കടത്ത് ഗൌരവമായി കാണേണ്ട വിഷയമാണ്. ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കു പരിശോധനയുടെ ഇരയാകേണ്ടിവരുന്നതു ദൌര്‍ഭാഗ്യകരമാണ്. ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ് മിക്കപ്പോഴും ഇരയാകുന്നത്. എന്നാല്‍, കോര്‍പറേറ്റുകള്‍ക്കു വേണ്ടി മത്സ്യബന്ധന നൌകകള്‍ മത്സ്യം വാരുന്നതു തടയാനാകുന്നില്ലെന്നും ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമുദ്രാര്‍തിത്തിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പരിഹരിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനു സുഗമമായ വഴിയൊരുക്കണം.ശ്രീലങ്കയും കേരളവുമായി മികച്ച വാണിജ്യസാധ്യതകളാണുള്ളത്. വ്യാപാര, വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളില്‍ ശ്രീലങ്കയ്ക്കു കേരളത്തില്‍ നിക്ഷേപത്തിനും സഹകരണത്തിനും സാധ്യതയു ണ്ട്. ശ്രീലങ്കയില്‍ നിന്നു തിരുവന ന്തപുരം, കൊച്ചി, ഗോവ, മുംബൈ റൂട്ടിലും ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളിലേക്കും ആഡംബര നൌക സര്‍വീസ് നടത്താന്‍ ലക്ഷ്യമുണ്ട്.


ഇക്കാര്യങ്ങളില്‍ കേരളസര്‍ക്കാരുമായി പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തും. ഓഗസ്റില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.