ബൈക്കില്‍നിന്നു വീണു പരിക്കേറ്റ വീട്ടമ്മ മരിച്ചു
Wednesday, July 1, 2015 12:18 AM IST
റാന്നി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ താഴെവീണു പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കക്കുടിമണ്‍ മരങ്ങാട്ട് ബിനോയിയുടെ ഭാര്യ രമയാണ് (38) മരിച്ചത്. ശനിയാഴ്ച രാത്രി 7.30ന് കക്കുടിമണ്‍ ജംഗ്ഷനു സമീപം വളവിലാണ് അപകടം. ഭര്‍ത്താവിനൊപ്പം പോകുന്നതിനിടെ തലചുറ്റി താഴെവീണതാണെന്നു പറയുന്നു. പരിക്കേറ്റ രമയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്നു നടക്കും. മക്കള്‍: രതീഷ്, ഗോപിക. റാന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.