ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Wednesday, July 1, 2015 12:14 AM IST
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ 2015 അധ്യയന വര്‍ഷത്തെ ബിരുദ പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് ംംം.ഹയരെലിൃല.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവരും ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റില്‍ മാറ്റം ആവശ്യമില്ലാത്തവരും ഹോം പേജില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് മെമ്മോ പ്രിന്റ്എടുത്ത് ഫെഡ റല്‍ ബാങ്കിന്റെ ശാഖകളില്‍ ജൂലൈ ഒന്നിനകം ഫീസ് ഒടുക്കണം.


ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചിട്ടും ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കികൊണ്ടുളള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കും. ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റില്‍ മാറ്റം ആവശ്യമില്ലാത്തതിനാല്‍ ഫീസ് ഒടുക്കിയവരെയും അടുത്ത അലോട്ട്മെന്റില്‍ പരിഗണിക്കില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിനു വേണ്ടിയുളള ഓപ്ഷന്‍ പുന:ക്രമീകരണം ജൂലൈ രണ്ടിനു വൈകുന്നേരം അഞ്ചുവരെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.